അനുബന്ധ വാര്‍ത്തകള്‍
- കോടതിയില്‍ നിന്ന് ചാടിപ്പോയ മോഷ്ടാവിനെ ഭാര്യ വീട്ടില്‍ നിന്ന് പിടികൂടി
- മലപ്പുറത്ത് അഞ്ചുകോടി രൂപ വില വരുന്ന ഇരുതലമൂരി പാമ്പിനെ വില്ക്കാന് ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ അറസ്റ്റിലായി
- കുളത്തുപ്പുഴയില്‍ കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ വയോധിക ഒഴുക്കില്‍ പെട്ടു; രക്ഷപ്പെടുത്തി
- പന്തീരാങ്കാവില്‍ ജല്‍ ജീവന് മിഷന് പദ്ധതിക്കായിയെടുത്ത റോഡിലെ കുഴിയില്‍ വീണ് ഇരുചക്രവാഹനം രണ്ടായി മുറിഞ്ഞു
- പാലക്കാട് ആഴമുള്ള കുളത്തില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്ലസ്ടു വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു
അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണപ്പെട്ടു
അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണപ്പെട്ടു. ഷോളയൂര്‍ ഊത്തുകുഴിയിലെ സജിത-ഷാജി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. ഇതോടെ ഈ വര്‍ഷം ഇതുവരെ അട്ടപ്പാടിയില്‍ നടന്ന ആറാമത്തെ നവജാത ശിശുമരണമാണിത്. കഴിഞ്ഞദിവസം രാത്രി തൃശൂര്‍ മെഡിക്കല്‍ കോളേജിലായിരുന്നു പ്രസവം. രാത്രി 10 മണിക്കായിരുന്നു പ്രസവം. എന്നാല്‍ 11 മണിയോടെ കുഞ്ഞു മരണപ്പെടുകയായിരുന്നു.
കുഞ്ഞിന് തൂക്കക്കുറവ് ഉണ്ടായിരുന്നു എന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. അട്ടപ്പാടി ട്രൈബല്‍ ഹെല്‍ത്ത് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ശിശുമരണ നിരക്ക് തടയാന്‍ സാധിക്കാത്ത അവസ്ഥയാണ്.