പാലക്കാട് ആഴമുള്ള കുളത്തില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്ലസ്ടു വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 7 ഓഗസ്റ്റ് 2022 (12:16 IST)
പാലക്കാട് ആഴമുള്ള കുളത്തില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്ലസ്ടു വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു. കരിപ്പോട് അടിച്ചിറ സ്വദേശി ശിഖാദാസാണ് മരിച്ചത്. പെരുമാട്ടി വണ്ടിത്താവളം മേലെ അത്താണിയിലെ ഒരു സ്വകാര്യ വ്യക്തിയുടെ കുളത്തിലാണ് അപകടം ഉണ്ടായത്. ഇവിടെ ഒരു കൂട്ടുകാരിയുടെ വീട്ടിലെത്തിയതായിരുന്നു മരിച്ച ശിഖയും സഹോദരി ശില്പയും. ഇതുവഴി നടക്കാനിറങ്ങുമ്പോള്‍ സഹോദരി ശില്പയുടെ കാലില്‍ ചെളി പുരളുകയും ഇവിടത്തെ കുളത്തില്‍ കഴുകാന്‍ എത്തുകയും ആയിരുന്നു.

ഇതിന് പിന്നാലെയാണ് ശില്പ കുളത്തിലേക്ക് വീഴുന്നത് കണ്ട് ശിഖ രക്ഷിക്കാന്‍ എത്തിയത്. എന്നാല്‍ ശില്പയ്ക്ക് പുല്ലുകളില്‍ പിടിച്ചു രക്ഷപ്പെടാന്‍ സാധിച്ചു. ശിഖ വെള്ളത്തിലേക്ക് താഴ്ന്നു പോവുകയായിരുന്നു. നിലവിളികള്‍ കേട്ട് പ്രദേശത്ത് ആളുകള്‍ എത്തിയെങ്കിലും ശിഖയെ രക്ഷിക്കാന്‍ സാധിച്ചില്ല. ചിറ്റൂര്‍ അഗ്‌നി രക്ഷാ നിലയത്തില്‍ നിന്ന് രണ്ട് യൂണിറ്റ് ജീവനക്കാരത്തിയാണ് മൃതദേഹം പുറത്തെടുത്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :