1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KSRTC Introduces WhatsApp Ticketing System with Manglish Support and Helpline

ആപ്പ് വേണമെന്നില്ല, കെഎസ്ആർടിസി ടിക്കറ്റ് ഇനി വാട്സാപ്പ് വഴിയെടുക്കാം, എ ഐ ടിക്കറ്റിംഗ് സംവിധാനം റെഡി

ഗതാഗതവകുപ്പ് മന്ത്രി സി പി ജോണാണ് വാട്‌സാപ്പ് ടിക്ക്റ്റ് ബുക്കിംഗ് സംവിധാനം ഉദ്ഘാടനം ചെയ്തത്.

KSRTC
യാത്രക്കാര്‍ക്ക് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ വാട്സ്ആപ്പിലൂടെ എളുപ്പത്തില്‍ ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനും സമയവിവരങ്ങള്‍ അറിയാനും സഹായിക്കുന്ന എ.ഐ അധിഷ്ഠിത  വാട്സ്ആപ്പ് ടിക്കറ്റിംഗ് സംവിധാനം ഒരുക്കി കെഎസ്ആര്‍ടിസി. മലയാളം, ഇംഗ്ലീഷ് ഉള്‍പ്പടെയുള്ള ഭാഷകളില്‍ ഈ സേവനം ലഭിക്കും. ഗതാഗതവകുപ്പ് മന്ത്രി സി പി ജോണാണ് വാട്‌സാപ്പ് ടിക്ക്റ്റ് ബുക്കിംഗ് സംവിധാനം ഉദ്ഘാടനം ചെയ്തത്.
 
മൊബൈല്‍ ഫോണില്‍ അധികമായി മറ്റ് തേഡ്-പാര്‍ട്ടി ആപ്പുകളോ വെബ്സൈറ്റുകളോ തുറക്കാതെ ലളിതമായ വാട്‌സാപ്പ് ചാറ്റിംഗിലൂടെ ടിക്കറ്റ് ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും. 94470 71021 എന്ന നമ്പര്‍ വഴിയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവുക. നിങ്ങള്‍ യാത്ര ആരംഭിക്കുന്ന സ്ഥലവും എത്തിച്ചേരേണ്ട ലക്ഷ്യസ്ഥാനവും ചാറ്റില്‍ ടൈപ്പ് ചെയ്ത് നല്‍കിയാല്‍ ആ ദിവസം ലഭ്യമാകുന്ന ബസുകളുടെ വിവരം ലഭിക്കും. ഇതില്‍ നിന്ന് സൗകര്യപ്രദമായ ബസ് തിരെഞ്ഞെടുത്ത് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.  ഇതിനൊപ്പം കെഎസ്ആര്‍ടിസിയുടെ ബസ് സര്‍വീസുമായി ബന്ധപ്പെട്ട ഏത് സംശയങ്ങള്‍ക്കും പരിഹാരം ഉറപ്പിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇസ്ലാമിക് നാറ്റോ?, റിയാദിൽ തുർക്കി-സൗദി-പാകിസ്ഥാൻ ചർച്ചകൾ, പ്രതിരോധകരാറിന് നീക്കം