അനുബന്ധ വാര്‍ത്തകള്‍
- മങ്കി പോക്സ് ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്ണൂരില്‍ ഏഴു വയസ്സുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
- മലപ്പുറത്ത് അഞ്ചുകോടി രൂപ വില വരുന്ന ഇരുതലമൂരി പാമ്പിനെ വില്ക്കാന് ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ അറസ്റ്റിലായി
- കുളത്തുപ്പുഴയില്‍ കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ വയോധിക ഒഴുക്കില്‍ പെട്ടു; രക്ഷപ്പെടുത്തി
- പന്തീരാങ്കാവില്‍ ജല്‍ ജീവന് മിഷന് പദ്ധതിക്കായിയെടുത്ത റോഡിലെ കുഴിയില്‍ വീണ് ഇരുചക്രവാഹനം രണ്ടായി മുറിഞ്ഞു
- രാജ്യത്ത് രണ്ടാമതായി മങ്കിപോക്സ് സ്ഥിരീകരിച്ച് കണ്ണൂരില്‍ ചികിത്സയില്‍ കഴിഞ്ഞയാള്‍ രോഗമുക്തി നേടി
കോടതിയില്‍ നിന്ന് ചാടിപ്പോയ മോഷ്ടാവിനെ ഭാര്യ വീട്ടില്‍ നിന്ന് പിടികൂടി
കോടതിയില്‍ നിന്ന് ചാടിപ്പോയ മോഷ്ടാവിനെ ഭാര്യ വീട്ടില്‍ നിന്ന് പിടിച്ചു. കണ്ണൂരില്‍ കാഞ്ഞങ്ങാട് പെരിയാട്ടടുക്കം റിയാസിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞമാസം 22നാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ഇയാള്‍ ചാടിപ്പോയത്. പിന്നീട് അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ മട്ടന്നൂരിലെ ഭാര്യവീട്ടില്‍ നിന്ന് ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. പ്രതി വീടിനുള്ളില്‍ ഉണ്ടെന്നറിഞ്ഞ് പോലീസ് വീട് വളയുകയായിരുന്നു. 2008 ല്‍ നടന്ന ഒരു വാഹന മോഷണ കേസിലെ പ്രതിയാണ് റിയാസ്.
പഴയങ്ങാടി പോലീസ് ആണ് ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തത്. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കേസില്‍ റിമാന്‍ഡ് ചെയ്യപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പ്രതി കോടതിയില്‍ നിന്ന് ചാടിപ്പോയത്.