1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Udhayanidhi stalin DMK opposition delimitation bill 2026

സഖ്യം വിട്ടെങ്കിലും നിലപാടിൽ ഒരു മാറ്റവുമില്ല, ഡീലിമിറ്റേഷൻ ബില്ലിനെ എതിർക്കുമെന്ന് ഉദയനിധി സ്റ്റാലിൻ

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാനൊരുങ്ങുന്ന മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലിനോടുള്ള നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്‍.

Udhayanidhi Stalin
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാനൊരുങ്ങുന്ന മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലിനോടുള്ള നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്‍. ബില്ലിന്റെ കാര്യത്തില്‍ ഡിഎംകെ നിലപാട് മയപ്പെടുത്തിയെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഉദയനിധി നിലപാട് വ്യക്തമാക്കിയത്. തുടക്കകാലം മുതല്‍ തന്നെ മണ്ഡലപുനര്‍നിര്‍ണയ ബില്ലിനോട് ഡിഎംകെ എതിരാണെന്നും ബില്ലിനെതിരായ പോരാട്ടം ഭാവിയിലും തുടരുമെന്നും ഇന്ത്യ ടുഡേയോട് സംസാരിക്കവെയാണ് ഉദയനിധി വ്യക്തമാക്കിയത്.
 
 തമിഴ്നാട് തിരെഞ്ഞെടുപ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസുമായി പിരിഞ്ഞ ഡിഎംകെ ഇന്ത്യ സഖ്യത്തില്‍ നിന്നും പിന്മാറിയിരുന്നു. പിന്നാലെ ബില്ലിന്റെ കാര്യത്തില്‍ ഡിഎംകെ നിലപാടില്‍ മയം വരുത്തിയെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതെല്ലാം നിരസിക്കുകയാണ് ഉദയനിധി സ്റ്റാലിന്‍. 2011ലെ സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിലവില്‍ ലക്ഷ്യമിടുന്നത്.
 
 ഇത് നടപ്പിലാക്കിയാല്‍ ലോകസഭാ സീറ്റുകളുടെ എണ്ണം  543ല്‍ നിന്നും 850 ആയി ഉയരും. എന്നാല്‍ 2011ന് പകരം അടുത്ത 25 വര്‍ഷത്തേക്ക് കൂടി 1971 ലെ സെന്‍സസ് വിവരങ്ങള്‍ തന്നെ ഉപയോഗിക്കണമെന്നാണ് ഡിഎംകെ ആവശ്യപ്പെടുന്നത്. മണ്ഡലപുനര്‍നിര്‍ണയത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും ലോകസഭാ സീറ്റുകളില്‍ 50 ശതമാനം വര്‍ധനവ് വേണമെന്നും ഓരോ സംസ്ഥാനത്തിനും പുനര്‍നിര്‍ണയത്തിന് ശേഷം എത്ര സീറ്റുകള്‍ ലഭിക്കുമെന്ന് ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നും ഡിഎംകെ ആവശ്യപ്പെടുന്നു. അതേസമയം വിഷയത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നതാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആഹ്വാനം.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പള്ളികളിലെ ലൗഡ് സ്പീക്കറുകൾ നീക്കിയതും വോട്ടർ പട്ടിക പരിഷ്കരണങ്ങളുമെല്ലാം പ്രശ്നങ്ങൾ, എൻസിപിഐയിലെ വിമത എം പിമാരെ കണ്ട് അമിത് ഷാ