സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 7 ഓഗസ്റ്റ് 2022 (14:53 IST)
പന്തീരാങ്കാവില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്കായിയെടുത്ത റോഡിലെ കുഴിയില്‍ വീണ് ഇരുചക്രവാഹനം രണ്ടായി മുറിഞ്ഞു. ബൈപ്പാസില്‍ അത്താണിക്ക സമീപം പന്തീരാങ്കാവിലേക്കുള്ള പഴയ റോഡിലെ കുഴിയില്‍ ആണ് സംഭവം. പന്തീരാങ്കാവ് ചാലിക്കര സ്വദേശി അസിന്‍ അന്‍സാറിന്റെ വാഹനമാണ് മുറിഞ്ഞുപോയത്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. വാഹനം ഓടിച്ചിരുന്ന അസിം അന്‍സാറിന് കാര്യമായ പരിക്കുകള്‍ ഒന്നും ഉണ്ടായില്ല. സംഭവത്തില്‍ മറ്റൊരു ബൈക്കിനും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.