അനുബന്ധ വാര്‍ത്തകള്‍
- കൊല്ലത്ത് നാലാം ക്ലാസുകാരിയെ നഗ്നയാക്കി ക്രൂരമായി മര്‍ദ്ദിച്ച് ടൂഷന് ടീച്ചര്‍; പരാതിയുമായി രക്ഷിതാക്കള്‍
- അബുദാബിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം: മൂന്ന് ഡ്രോണുകൾ നശിപ്പിച്ചു
- കോഴിക്കോട് 16 കുപ്പി ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍
- കോഴിക്കോട് ലോറിയില്‍ ഓട്ടോയിടിച്ച് പരിക്കേറ്റ ഒന്നരവയസുകാരന് മരിച്ചു
- എന്റെ വീട്ടിലെ സകല പുരുഷന്മാരേയും പ്രതികളാക്കി, 84 വയസ്സുള്ള അമ്മയും മറ്റ് സ്ത്രീകളുമാണ് ഇനി ബാക്കിയുള്ളത്; വൈകാരികമായി പ്രതികരിച്ച് ദിലീപ്
വനിതാ എസ്.ഐ യെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
കോഴിക്കോട്: വാഹന പരിശോധന നടത്തിക്കൊണ്ടിരുന്ന വനിതാ എസ്.ഐ യെ കടന്നു പിടിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉപദ്രവിക്കാൻ ശ്രമിച്ച പൂവാട്ടുപറമ്പ് പുറക്കാട്ടുകാവ് മീത്തൽ ഷെറിൽ എന്ന 35 കാരനെ മെഡിക്കൽ കോളേജ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഉപദ്രവിക്കാൻ വന്ന ഇയാളെ വനിതാ എസ്.ഐ തന്നെയാണ് കീഴ്പ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഏഴേമുക്കാലോടെ വെള്ളിപ്പറമ്പ് ആറാം മൈലിനു അടുത്തായിരുന്നു സംഭവം. റോഡരുകിൽ വാഹനങ്ങൾ വരുന്നതും കാത്ത് പരിശോധനയ്ക്കായി നിൽക്കുകയായിരുന്നു വനിതാ എസ്.ഐ. ബൈക്കിലെത്തിയ ഷെറിൽ ബൈക്ക് നിർത്തുകയും എസ്ഐ ക്ക് നേരെ പതുക്കെ ഓടിച്ചെത്തി മോശമായി പെരുമാറുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്തു.
എന്നാൽ നടുക്കം വിട്ടുമാറവെ വനിതാ എസ്.ഐ തന്നെ ജീപ്പിൽ ഇയാളെ പിന്തുടർന്നു ഒരു കിലോ മീറ്ററിലേറെ ദൂരത്തു വച്ച് ബൈക്കിനു കുറുകെ ജീപ്പ് നിർത്തി ഇയാളെ കീഴ്പ്പെടുത്തി സ്റ്റേഷനിൽ എത്തിച്ചു. ഇയാൾ മുമ്പ് അബ്‌കാരി കേസിൽ പ്രതിയായിട്ടുണ്ട്.
ഇയാളുടെ മൊബൈൽ ഫോണിൽ ധാരാളം സ്ത്രീകളുടെ ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്ക് പെൺവാണിഭ സംഘവുമായി ബന്ധമുള്ളതിന്റെ സൂചന ലഭിച്ചതായും പോലീസ് വെളിപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.