സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 10 ജൂലൈ 2023 (10:42 IST)
പോത്തന്‍കോട് വീട്ടമ്മയ്ക്ക് നേരെ തെരുവു നായയുടെ ആക്രമണം. കാവുവിള തെറ്റിച്ചിറയിലാണ് സംഭവം. തെറ്റിച്ചിറ ചന്ദ്രോദയത്തില്‍ ചന്ദ്രിക(65)നെയാണ് തെരുവുനായ കടിച്ചത്. ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് സംഭവം.
വീടിനു സമീപത്തെ മരണ വീട്ടില്‍ പോയി മടങ്ങവേയാണ് തെരുവു നായ ഓടിയെത്തി ചന്ദ്രികയുടെ ഇടതു കണങ്കാലില്‍ കടിച്ചത്. കാലില്‍ ഗുരുതരമായി പരിക്കേറ്റ ചന്ദ്രികയെ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവയ്പ്പെടുത്തു.