അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയുടെ ഭരണം കോൺഗ്രസ്സിൽ എത്തിചേരണം, അല്ലെങ്കിൽ ആപത്ത്: ധർമ്മജൻ
- ഇ ശ്രീധരന് വേണ്ടി വഴിമാറിക്കൊടുക്കാൻ തയ്യാറെന്ന് ബി ഗോപാലകൃഷ്ണൻ, തൃശൂർ വേണ്ടി വന്നാൽ വിട്ടുനൽകും
- കോഴിക്കോട് നോർത്തിൽ നിന്നും രഞ്ജിത്ത് പിന്മാറിയേക്കും, പ്രദീപ് കുമാർ തന്നെ മത്സരിക്കും
- അരൂരിൽ ഷാനിമോൾ, തൃശൂരിൽ പത്മജ, ജ്യോതി വിജയകുമാറും സ്ഥാനാർഥിയാകും, കോൺഗ്രസ് പട്ടികയിൽ 12 വനിതകൾ
- നിയമസഭാ തിരഞ്ഞെടുപ്പ്: പോളിംഗ് ബൂത്തില്‍ എത്തുന്ന വോട്ടര്‍മാര്‍ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയുന്നതിനായി മാസ്ക്ക് താഴ്ത്തിക്കാണിക്കണം
നേമത്ത് ശിവന് കുട്ടി തന്നെ മത്സരിക്കുമെന്ന് ഉറപ്പായി
തിരുവനന്തപുരം: ഏപ്രില്‍ ആറിന് നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ ശിവന് കുട്ടി തന്നെ സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയില്‍ നേമം മണ്ഡലത്തിലെ സ്ഥാനാര്‍ഥി എന്ന നിലയില്‍ ഇടം പിടിച്ചു കഴിഞ്ഞു.
ആകെ പത്ത് സീറ്റുകളിലാണ് ജില്ലയില്‍ പാര്‍ട്ടി മത്സരിക്കുന്നത്. എന്നാല്‍ ആറ്റിങ്ങല്‍ ഒഴികെയുള്ള സീറ്റുകളില്‍ നിലവിലെ എം.എല്‍.എ മാരുടെ പേര് കൂടി അടങ്ങിയ സാധ്യതാ പട്ടികയാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗീകരിച്ചത്.
വി.ശിവന് കുട്ടി നേമത്ത് മത്സരിക്കുമ്പോള്‍ കടകംപള്ളി സുരേന്ദ്രന് കഴക്കൂട്ടത്തും വി.കെ.പ്രശാന്ത് വട്ടിയൂര്‍ക്കാവിലും മത്സരിക്കാനാണ് ജില്ലാ സെക്രട്ടറിയറ്റ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. അതെ സമയം ആറ്റിങ്ങലില്‍ ബി.സത്യന് പകരം ഓ.എസ്.അംബികയുടെ പേരാണുള്ളത്. എന്നാല്‍ അരുവിക്കരയില്‍ കോണ്‍ഗ്രസിലെ കെ.എസ് .ശബരീനാഥിനെതിരെ ജില്ലാ പഞ്ചായത് മുന്‍ പ്രസിഡന്റ് വി.കെ.മധുവാകും സി.പി.എം സ്ഥാനാര്‍ഥി.
ഇതിനൊപ്പം വാമനപുരത്ത് ഡി.കെ.മുരളിയും വര്‍ക്കലയില്‍ വി.ജോയിയും നെയ്യാറ്റിന്‍കരയില്‍ കെ.ആന്‍സലനും പാറശാലയില്‍ സി.കെ.ഹരീന്ദ്രനും മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ കാട്ടാക്കടയില്‍ ഐ.ബി.സതീഷിനാണ് ഇടം ലഭിച്ചത്.
അടുത്ത ലേഖനം