അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് നോർത്തിൽ നിന്നും രഞ്ജിത്ത് പിന്മാറിയേക്കും, പ്രദീപ് കുമാർ തന്നെ മത്സരിക്കും
- അരൂരിൽ ഷാനിമോൾ, തൃശൂരിൽ പത്മജ, ജ്യോതി വിജയകുമാറും സ്ഥാനാർഥിയാകും, കോൺഗ്രസ് പട്ടികയിൽ 12 വനിതകൾ
- അടിയന്തിരാവസ്ഥ തെറ്റായിരുന്നുവെന്ന് ഇന്ദിര ഗാന്ധി മനസ്സിലാക്കിയിരുന്നു: രാഹുൽ ഗാന്ധി
- കര്‍ണാടക മന്ത്രി ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുവതി
- തൃത്താലയിൽ എംബി രാജേഷ്, തരൂരിൽ എകെ ബാലന് പകരം ഭാര്യ ജമീല, പാലക്കാട്ടെ സിപിഎം സ്ഥാനാർത്ഥികൾ ഇങ്ങനെ
ഇ ശ്രീധരന് വേണ്ടി വഴിമാറിക്കൊടുക്കാൻ തയ്യാറെന്ന് ബി ഗോപാലകൃഷ്ണൻ, തൃശൂർ വേണ്ടി വന്നാൽ വിട്ടുനൽകും
ഇ ശ്രീധരന് വേണ്ടി വഴിമാറിക്കൊടുക്കാൻ തയ്യാറാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ഇ ശ്രീധരന് തൃശൂരില്‍ നിന്ന് മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും ഗോപാലകൃഷ്ണന്. ട്വെന്റി ഫോര്‍ ചാനലിലാണ് ബി ഗോപാലകൃഷ്ണന്റെ പ്രതികരണം. ഇ.ശ്രീധരന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ഒരുക്കമാണെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.
തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിഡിജെഎസുമായി ചര്‍ച്ച നടക്കുകയാണ്. നിലവിൽ പാർട്ടിയിൽ പ്രവേശിച്ച് ഇ ശ്രീധരൻ തൃപ്പൂണിത്തറ മണ്ഡലത്തിൽ മത്സരിക്കണം എന്ന അഭിപ്രായമാണ് ഉയരുന്നത്. കേന്ദ്രനേതൃത്വത്തിനും ഇതാണ് താത്പര്യം. തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃപ്പുണിത്തുറ നഗരസഭയില്‍ ബിജെപിക്കുണ്ടായ നേട്ടം മുന്‍നിര്‍ത്തിയാണ് കേന്ദ്ര നിർദേശം.