Fact Check: ' പാണക്കാട് കയറി അന്വേഷിക്കാന്‍ പൊലീസിനു ധൈര്യമുണ്ടോ?'; ആര്യാടന്‍ ഷൗക്കത്ത് ഇങ്ങനെ പറഞ്ഞോ
പലവട്ടം മുസ്ലിം ലീഗിനെതിരെയും പാണക്കാട് കുടുംബത്തിനെതിരെയും വിമര്‍ശനം ഉന്നയിച്ച നേതാവാണ് ആര്യാടന്‍ ഷൗക്കത്ത്
Aryadan Shoukath
Fact Check: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടിങ് പുരോഗമിക്കുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പഴയ പ്രസ്താവന. 'പാണക്കാട് തങ്ങള്‍മാര്‍ക്കെതിരെ ആര്യാടന്‍ പറഞ്ഞ വാക്കുകള്‍' എന്ന രീതിയിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്.
പലവട്ടം മുസ്ലിം ലീഗിനെതിരെയും പാണക്കാട് കുടുംബത്തിനെതിരെയും വിമര്‍ശനം ഉന്നയിച്ച നേതാവാണ് ആര്യാടന്‍ ഷൗക്കത്ത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് രോഗസൗഖ്യ ശുശ്രൂഷ തട്ടിപ്പ് നടത്തിയവരെ പിടികൂടുന്നതിനിടെയാണ് ആര്യാടന്‍ ഈ പ്രസ്താവന പറഞ്ഞത്.
' ഈ പാണക്കാട് കയറിയിട്ട് അന്വേഷിക്കാനും റെയ്ഡ് നടത്താനും ഇവര്‍ക്കു ധൈര്യമുണ്ടോ? പാണക്കാട് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ടോ ഇല്ലയോ എന്നു ഞാന്‍ പറയണ്ടല്ലോ. കൊച്ചുകൊച്ചു സ്വാമിമാരെ പിടിക്കുന്നതിനു പകരം, പിടിക്കുന്നതിനു പകരം എന്നല്ല, അവരെയും പിടിക്കേണ്ടത് തന്നെ. അതേപോലെ ഇത് ഭയങ്കരമായി വ്യാവസായിക അടിസ്ഥാനത്തില്‍ വ്യാപാര അടിസ്ഥാനത്തില്‍ നടത്തിക്കൊണ്ടിരുന്ന, വെള്ളം ഊതിക്കൊടുക്കലും ഏര്‍പ്പാടാക്കലും സംവിധാനങ്ങളും ഒക്കെയുണ്ട്,' എന്നാണ് ആര്യാടന്‍ ഷൗക്കത്തിന്റെ പ്രസ്താവന.