പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

ജൂണ്‍ 18 ന് നിശബ്ദ പ്രചാരണവും 19 നു വോട്ടെടുപ്പും നടക്കും

Nilambur By election Result, Nilambur Election News, Nilambur Election UDF LDF, PV Anvar, M Swaraj, Aryadan Shoukath, പി.വി.അന്‍വര്‍, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്, എം.സ്വരാജ്, ആര്യാടന്‍ ഷൗക്കത്ത്
Aryadan Shoukath and M Swaraj
Nilambur| രേണുക വേണു| Last Modified തിങ്കള്‍, 16 ജൂണ്‍ 2025 (19:13 IST)

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ (ജൂണ്‍ 17) വൈകിട്ട് ആറിന് അവസാനിക്കും. പ്രചാരണ കാലയളവ് അവസാനിക്കുന്നതോടെ നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, മൈക്ക് അനൗണ്‍സ്‌മെന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തല്‍ എന്നിവയ്ക്ക് വിലക്കുണ്ട്.

1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126 (1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം.

ഈ സമയം അവസാനിച്ച ഉടന്‍ പ്രചാരണത്തിനായി പുറത്ത് നിന്നെത്തിയ മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും മണ്ഡലം വിട്ടു പോകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അറിയിച്ചു. ജൂണ്‍ 18 ന് നിശബ്ദ പ്രചാരണവും 19 നു വോട്ടെടുപ്പും നടക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :