1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Arif Muhammad Khan Kerala Governer

മലയാളത്തിൽ സത്യപ്രതിജ്ഞ; ആരിഫ് മുഹമ്മദ് ഖാൻ 22മത് കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു

മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം കേരളത്തിന്‍റെ 22-മത് ഗവർണറാകുന്നത്.

Arif Muhammad Khan
കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലി കൊടുത്തത്. രാജ്ഭവനിലാണ്  സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം കേരളത്തിന്‍റെ 22-മത് ഗവർണറാകുന്നത്.
 
ഉത്തര്‍പ്രദേശുകാരനായ ആരിഫ് മുഹമ്മദ് ഖാന്‍ അലിഗഢ് സര്‍വകലാശാലയിലും ലഖ്‌നൗ സര്‍വകലാശാലയിലുമായാണ് പഠനം പൂര്‍ത്തിയാക്കിയത്. മുന്‍ യുപി മുഖ്യമന്ത്രി ചരണ്‍ സിങ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ ഭാരതീയ ക്രാന്തി ദളില്‍ നിന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്.
അടുത്ത ലേഖനം
ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി വളര്‍ത്തുനായ്‌ക്ക് ഭക്ഷണമായി നല്‍കി; ഭാര്യ അറസ്‌റ്റില്‍