Last Modified വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (09:09 IST)
പേപ്പര്‍ ബാലറ്റുകള്‍ വിഴുങ്ങി തൃശ്ശൂര്‍ ഗവ.ലോ കോളേജിലെ എസ്എഫ്ഐ നേതാവ്. കെഎസ്‌യു സ്ഥാനാര്‍ത്ഥി നേരിയ വോട്ടുകള്‍ക്ക് വിജയിക്കാന്‍ പോവുന്നു എന്ന് കണ്ടപ്പോഴാണ് എസ്എഫ്ഐ നേതാവിന്റെ ഈ പ്രവര്‍ത്തി. ഇതിനെ തുടര്‍ന്ന് എസ്എഫ്ഐ-കെസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി.
നേതാവ് വോട്ട് വിഴുങ്ങിയത് എസ്എഫ്ഐയെ സഹായിച്ചില്ല. കെഎസ്‌യു സ്ഥാനാര്‍ത്ഥി തന്നെ വിജയിച്ചു. കെഎസ്‌യുവിന് ആകെ ലഭിച്ചത് ഈ സീറ്റ് മാത്രമാണ്.ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച കെഎസ്‌യു സ്ഥാനാര്‍ത്ഥി അപ്പു അജിത്താണ് വിജയിച്ചത്. ചെയര്‍മാന്‍ ഉള്‍പ്പെടെ മറ്റെല്ലാം സീറ്റുകളിലും എസ്എഫ്ഐയാണ് വിജയിച്ചത്.
കഴിഞ്ഞ വര്‍ഷം കോളേജ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് കെഎസ്‌യു ആണ് വിജയിച്ചത്. ഇക്കുറി ചെയര്‍മാന്‍ സ്ഥാനം എസ്എഫ്ഐ തിരിച്ചു പിടിക്കുകയായിരുന്നു.