മിൽമാ പാലിന് വില കൂടി; ലിറ്ററിന് നാല് രൂപ വർധന; സെപ്‌തംബർ 21 മുതൽ പ്രാബല്യത്തിൽ

ഏഴ് രൂപ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം.

Last Modified വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (13:02 IST)
സംസ്ഥാനത്ത് പാലിന് വില കൂട്ടാൻ തീരുമാനം. എല്ലാ ഇനം പാലിനും ലിറ്ററിന് നാല് രൂപ വീതം കൂടും. സെപ്റ്റംബർ 21 ആം തീയതി മുതൽ പുതിയ വില നിലവില്‍ വരും. ഏഴ് രൂപ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം.

മന്ത്രി പി രാജുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്‍റേതാണ് വില വർധിപ്പിക്കാനുള്ള തീരുമാനം. ഇളം നീല കവർ ലിറ്ററിന് 40 രൂപ ഉള്ളത് 44 ആകും. കടും നീല കവർ പാൽ ലിറ്ററിന് 41 രൂപ ഉള്ളത് 45 ആകും. പുതുക്കിയ വിലയുടെ 83.75% കര്‍ഷകന് നൽകും. 2017 ഫെബ്രുവരിയിലാണ് അവസാനമായി മിൽമ പാലിന് വില കൂട്ടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :