അനുബന്ധ വാര്‍ത്തകള്‍
പ്രണയം നിരസിച്ചതിന് ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ഓട്ടോയിടിച്ച് കൊല്ലാന്‍ ശ്രമം
പ്രണയം നിരസിച്ച പെണ്‍കുട്ടിയെ ഓട്ടോറിക്ഷയിടിച്ച് കൊല്ലാന്‍ ശ്രമിച്ചു. ഏലൂര്‍ പാതാളത്താണ് പ്രണയം നിരസിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഓട്ടോറിക്ഷ ഇടിക്കാന്‍ വരുന്നത് കണ്ട് കുട്ടി ഓടി മാറിയതിനാലാണ് അപകടം ഒഴിവായത്. പെണ്‍കുട്ടിയുടെ പരാതി പ്രകാരം 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാതാളം കോട്ടപ്പറമ്പ് ശിവ (18), ഇയാളുടെ ബന്ധു കാര്‍ത്തി (18) 1 ചിറക്കുഴി സെല്‍വം (34) എന്നിവരെയാണ് അറസ്റ്റു ചെയ്തു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു