1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha sub inspector misbehaving Case

ആലപ്പുഴയില്‍ രാത്രി ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരന്റെ ക്വാര്‍ട്ടേഴ്‌സിലെത്തി ഭാര്യയോട് അപമര്യാദയായി പെരുമാറിയ എസ്‌ഐ ഒളിവില്‍

Alappuzha
ആലപ്പുഴയില്‍ രാത്രി ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരന്റെ ക്വാര്‍ട്ടേഴ്‌സിലെത്തി ഭാര്യയോട് അപമര്യാദയായി പെരുമാറിയ എസ്‌ഐ ഒളിവില്‍. സംഭവത്തില്‍ ടെലികമ്യൂണിക്കേഷന്‍ വിഭാഗം എസ് ഐ സന്തോഷിനെതിരെ പൊലീസ് കേസെടുത്തു. ഈമാസം 18നായിരുന്നു സംഭവം നടന്നത്. പൊലീസുകാരന്‍ ഡ്യൂട്ടിയിലാണെന്ന് അറിഞ്ഞിട്ടും എസ് ഐ പൊലീസുകാരനെ അന്വേഷിച്ച് ക്വാര്‍ട്ടേഴ്‌സില്‍ എത്തുകയായിരുന്നു. 
 
എസ് ഐ അപമര്യാദയായി പെരുമാറിയെന്നും ബലപ്രയോഗത്തിന് ശ്രമിച്ചെന്നും പൊലീസുകാരന്റെ ഭാര്യ പരാതി നല്‍കി. കേസായതേടെ എസ് ഐ സന്തോഷ് ഒളിവിലാണ്. 
അടുത്ത ലേഖനം
മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം ഇടുക്കി അണക്കെട്ടിലേക്ക്; വഴി ഇങ്ങനെ