അനുബന്ധ വാര്‍ത്തകള്‍
- Kerala Weather: മിന്നൽ പ്രളയത്തിനും സാധ്യത; സംസ്ഥാനത്ത് റെഡ് അലർട്ട്, വേണം അതീവ ജാഗ്രത
- വനപ്രദേശങ്ങളിലെ താമസക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കേരളം
- 'മഴ തകർക്കും ':നാളെ മുതൽ അതിതീവ്ര മഴ, അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, ആറിടങ്ങളിൽ ഓറഞ്ച്
- കോടിയേരി മരിച്ച ശേഷം തിരിഞ്ഞുനോക്കിയില്ല, കേരളത്തിലെ ഒരു പിബി അംഗം വിളിച്ചാൽ ഫോൺ പോലുമെടുക്കില്ല:വിനോദിനി ബാലകൃഷ്ണൻ
- Kerala Weather: പെരുമഴ കൊണ്ട് കേരളം; എട്ടിടത്ത് ഓറഞ്ച് അലർട്ട്
Kerala Weather: വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ; കാലവർഷം കനക്കുന്നു
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും
Kerala Weather
Kerala Weather: സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട്. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിലുള്ളത്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടാണ്.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.
കേരള - ലക്ഷദീപ് - കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ ഒൻപത് വരെ കേരള - ലക്ഷദീപ് - കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.