പോക്സോ കേസിൽ മധ്യവയസ്കനായ പ്രതിക്ക് 31 വർഷത്തെ കഠിന തടവ്

എ കെ ജെ അയ്യർ| Last Modified വെള്ളി, 10 മാര്‍ച്ച് 2023 (16:51 IST)
കാസർകോട്: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 56 കാരനെ കോടതി 31 വർഷത്തെ കഠിന തടവിനും അര ലക്ഷം രൂപ പിഴയും വിധിച്ചു. കുമ്പള ബംബ്രാണ തലക്കള സ്വദേശി കെ.ചന്ദ്രശേഖരനെയാണ് കാസർകോട് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി എ.വി.ഉണ്ണികൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷത്തെ അധിക തടവും അനുഭവിക്കണം.

കേസിനാസ്പദമായ സംഭവം നടന്നത് 2020 ലാണ്. കുമ്പള എസ്.എ ആയിരുന്ന സന്തോഷാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സമാനമായ മറ്റൊരു കേസിൽ പ്രതി ശിക്ഷ അനുഭവിച്ചുവരികയാണ്. കാസർകോട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ ശിക്ഷ അനുഭവിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :