പതിനാലുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 62 വർഷം കഠിനതടവ്

എ കെ ജെ അയ്യർ| Last Updated: വ്യാഴം, 2 മാര്‍ച്ച് 2023 (17:34 IST)
തിരുവനന്തപുരം : പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ രണ്ടാനച്ഛന് 62 വർഷത്തെ കഠിനതടവ് ശിക്ഷ വിധിച്ചു. ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെ തട്ടിക്കൊണ്ട്പോയി തടവിൽ പാർപ്പിച്ചാണ് പീഡിപ്പിച്ചത്.

പ്രതിയായ യുവാവിന് ഇരട്ട ജീവപര്യന്തവും 62 വർഷത്തെ കഠിന തടവുമാണ് വിധിച്ചത്. ഇതിനൊപ്പം രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കാത്ത പക്ഷം മൂന്നു വർഷം അധിക തടവും അനുഭവിക്കണം.

പോക്സോ കോടതി ജഡ്ജി എം.ബി.ഷിബുവിന്റേതാണ് ഉത്തരവ്. കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനെ പിടികൂടാൻ പോയ പൊലീസിന് നേരെ പ്രതി ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു രക്ഷപെട്ടു. പിന്നീട് ഇയാളെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :