ഹൈസ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 22 ഫെബ്രുവരി 2023 (20:30 IST)
പാലക്കാട്: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി വേങ്ങോടി സ്വദേശി പ്രവീൺ കുമാർ എന്ന 21 കാരനാണ് പോലീസ് പിടിയിലായത്. ഇയാളെ പോക്സോ നിയമ പ്രകാരം കസബ പൊലീസാണ് അറസ്റ്റ് ചെയ്തത്.

സ്‌കൂളിൽ നടന്ന കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം അധ്യാപകരെ അറിയിച്ചത്. കസബ ഇൻസ്‌പെക്ടർ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :