അനുബന്ധ വാര്‍ത്തകള്‍
- യഥാർഥ ചൂട് താപനിലയേക്കാൾ കൂടുതൽ, കാരണം എന്തെന്നറിയാം
- തൃശൂരില്‍ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഗോഡൗണില്‍ വന്‍ തീപിടുത്തം; നായ്ക്കുട്ടികള്‍ വെന്തുമരിച്ചു
- വായുമലിനീകരണം: തായ്ലാന്റില് ഈയാഴ്ചയില്‍ രണ്ടുലക്ഷത്തോളം പേര് ആശുപത്രിയില്‍ അഡ്മിറ്റായെന്ന് റിപ്പോര്‍ട്ട്
- അഫ്ഗാനിസ്ഥാനില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
- വൃക്കയിലെ കല്ലിനുള്ള ചികിത്സകള്‍ ഇവയാണ്
ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്: മാര്‍ച്ച് 20 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നല്‍കി വരുന്ന ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് സര്‍വകലാശാലകള്‍, സര്‍ക്കാര്‍/എയ്ഡഡ് കോളേജുകള്‍ എന്നിവിടങ്ങളില്‍ 2022-23 അദ്ധ്യയന വര്‍ഷം സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള എയ്ഡഡ് ഡിഗ്രി പ്രോഗ്രാമുകളില്‍ ചേര്‍ന്നിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 2023 മാര്‍ച്ച് 20 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
രജിസ്‌ട്രേഷന്‍ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 25.
സ്ഥാപന മേധാവികള്‍ ഓണ്‍ലൈന്‍ മുഖേന വെരിഫിക്കേഷനും അപ്രൂവലും പൂര്‍ത്തിയാക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 30.