വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ: കേരളത്തിനായി പരിഗണനയിലുള്ളത് 3 റൂട്ടുകൾ

Vande Bharath
Vande Bharath
അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 ജനുവരി 2026 (12:15 IST)
കേരളത്തിലെ 3 റൂട്ടുകളിലേക്ക് വന്ദേ ഭാരത് സ്ലീപ്പര്‍ സര്‍വീസുകള്‍ അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം- ചെന്നൈ, തിരുവനന്തപുരം- ബെംഗളുരു, തിരുവനന്തപുരം- മംഗളുരി സര്‍വീസുകളാണ് പരിഗണനയിലുള്ളത്. ഇതില്‍ ചെന്നൈ, ബെംഗളുരു റൂട്ടുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരെഞ്ഞെടുപ്പ് വരാനിരിക്കെ ഇരു സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന സര്‍വീസ് റെയില്‍വേ പരിഗണിക്കുന്നുണ്ട്. വന്ദേ ഭാരത് സ്ലീപ്പറില്‍ കണ്‍ഫേം ടിക്കറ്റുകള്‍ മാത്രമെ ഉണ്ടാവുകയുള്ളു. ആര്‍എസി, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ നല്‍കില്ല. ശീതീകരിച്ച 16 കോച്ച് വണ്ടിയില്‍ 823 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാനാകും. 11 ത്രീടയര്‍ എസി, 4 ടു ടയര്‍ എസി, ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ചുകളാകും ഉണ്ടാവുക. വന്ദേഭാരത് സ്ലീപ്പര്‍ വരുന്നതോടെ തിരുവനന്തപുരം- മംഗളുരു യാത്രസമയം മൂന്നര മണിക്കൂറും തിരുവനന്തപുരം- ചെന്നൈ യാത്ര മൂന്ന് മണിക്കൂറും കുറയും.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :