Rahul Mamkootathil : സുഹൃത്തിനയച്ച മെസ്സേജ് കിട്ടിയത് രാഹുലിന്, പിറ്റേ ദിവസം മുതൽ ഹായ്, ഹലോ, നല്ലൊരു ഫാദറാകാൻ ആഗ്രഹമെന്നും മെസ്സേജ്

Rahul Mamkoottathil, Rape case, High court of kerala, Congress,
രേണുക വേണു| Last Updated: തിങ്കള്‍, 12 ജനുവരി 2026 (10:55 IST)
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധത്തിലാകുന്നത് സുഹൃത്തിനയച്ച മെസ്സേജ് തെറ്റി അയച്ചതുവഴിയെന്ന് മൂന്നാം ബലാത്സംഗക്കേസിലെ അതിജീവിത. നാട്ടിലുള്ള സുഹൃത്ത് രാഹുലിന്റെ നമ്പര്‍ തന്നിരുന്നു. ഫോണില്‍ സേവ് ചെയ്ത് വെച്ചെങ്കിലും കോണ്ടാക്റ്റ് ചെയ്തിരുന്നില്ല. 2023 സെപ്റ്റംബറില്‍ ബാല്യകാല സുഹൃത്തായ മറ്റൊരു രാഹുലിനയച്ച മെസേജ് രാഹുല്‍ മാങ്കൂട്ടത്തിലാണ് പോയതെന്നും പിറ്റേ ദിവസം മുതല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിന്നും മെസേജുകള്‍ വന്നു തുടങ്ങിയെന്നും യുവതി പറയുന്നു.

കൊറിയര്‍ കമ്പനിയുടെ ലിങ്ക് അയച്ചു നല്‍കിയത് തെറ്റായ നമ്പറിലേക്കായിരുന്നു.
തെറ്റ് മനസിലായതും മെസേജ് ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ പിറ്റേ ദിവസം മുതല്‍ രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്ന് ഹായ്, ഹലോ എന്നിങ്ങനെ മെസേജുകള്‍ വന്ന് തുടങ്ങി. വര്‍ഷങ്ങളോളം പരിചയമുള്ള പോലെയാണ് സംസാരിച്ചത്. വിവാഹിതയാണെന്ന് പറഞ്ഞിരുന്നു. കുട്ടികളുണ്ടോ എന്ന് ചോദിക്കുമായിരുന്നു. എന്തുകൊട് കുട്ടികളില്ല എന്ന് ചോദിച്ചപ്പോള്‍ ദാമ്പത്യത്തിലെ പൊരുത്തക്കേടുകളെ പറ്റി പറഞ്ഞു. അതില്‍ പിന്നെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നും ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇറങ്ങിവരാനും നിര്‍ബന്ധിച്ചു.


3 കുട്ടികളെങ്കിലും തനിക്ക് വേണം. പക്ഷേ തിരക്കുകള്‍ കാരണം അവര്‍ക്കായി സമയം ചെലവഴിക്കാനാകില്ല. കുട്ടികള്‍ക്ക് നല്ലൊരു അമ്മയെ വേണം. നല്ലൊരു പാര്‍ട്ണര്‍ ആയില്ലെങ്കിലും നല്ലൊരു അച്ഛനായിരിക്കുമെന്നും രാഹുല്‍ പറഞ്ഞു. ബന്ധം ടൈം പാസാണോ എന്ന് ചോദിച്ചപ്പോള്‍ കുടുംബത്തെ പരിചയപ്പെടുത്താമെന്ന് രാഹുല്‍ പറഞ്ഞെന്നും യുവതിയുടെ മൊഴിയിലുണ്ട്.

നേരത്തെ രാഹുലിനെതിരെ ഉയര്‍ന്ന് വന്ന ആരോപണങ്ങളും സമാന സ്വഭാവമുള്ളവയാണ്. കുഞ്ഞിനെ വേണമെന്ന് പറയുകയും നിര്‍ബന്ധിത ബലാത്സംഗം നടത്തുകയും അതിന് പിന്നാലെ അതിജീവിതയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് രാഹുലിന്റെ രീതി. പ്രതി സ്ഥിരം കുറ്റവാളിയാണെന്നതാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.
പ്രതി അതിജീവിതമാരുടെ വ്യക്തിവിവരം സൈബര്‍ ഇടത്തില്‍ വെളിപ്പെടുത്തിയെന്നും പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ അതിജീവിതമാരുടെ ജീവന്‍ അപകടത്തിലാകാന്‍ സാധ്യതയുണ്ടെന്നുമാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.


അതേസമയം രാഹുലിന്റെ ഫോണ്‍ അന്വേഷണ സംഘം പിടിച്ചെടുത്തെങ്കിലും രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ പരാതിക്കാരെ കൂടാതെ കൂടുതല്‍ ഇരകളുണ്ടാകാമെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :