ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വിഷം, വർഗീയതക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ

MV Govindan Master - CPIM
MV Govindan Master - CPIM
അഭിറാം മനോഹർ| Last Modified ഞായര്‍, 11 ജനുവരി 2026 (09:09 IST)

കേരളത്തെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ മുന്നേറ്റത്തിന് ഒരുങ്ങുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മഹാത്മാഗാന്ധിയുടെ ചരമദിനമായ ജനുവരി 30ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വലിയ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്നും മതവിശ്വാസവും വര്‍ഗീയതയും തമ്മിലുള്ള വ്യത്യാസം ഗാന്ധിയും ഗോഡ്‌സെയും തമ്മിലുള്ള വ്യത്യാസമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

യു.ഡി.എഫും ബി.ജെ.പിയും സമൂഹത്തെ വര്‍ഗീയവത്കരിക്കാന്‍ നടത്തുന്ന സംഘടിത ശ്രമങ്ങള്‍ക്കെതിരെ പാര്‍ട്ടി ശക്തമായി രംഗത്തെത്തുമെന്നാണ് ഗോവിന്ദന്‍ വ്യക്തമാക്കി. മതവിശ്വാസവും വര്‍ഗീയതയും രണ്ടാണ്.
വര്‍ഗീയശക്തികള്‍ക്കെതിരായ പ്രചാരണത്തെ മതത്തിനെതിരായ ആക്രമണമായി ചിത്രീകരിക്കാന്‍ ചില മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ആര്‍.എസ്.എസിനെതിരായ വിമര്‍ശനത്തെ ഹിന്ദുമതത്തിനെതിരായതായും ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കുന്നത് മുസ്ലിങ്ങള്‍ക്കെതിരായതായും ചിത്രീകരിക്കുന്ന പ്രവണത അപകടകരമാണ്. ജമാഅത്തെ ഇസ്ലാമി ഒരു തീവ്രവാദ സംഘടനയാണെന്നും ഇസ്ലാമിക രാഷ്ട്ര സ്ഥാപനമാണ് അവരുടെ ലക്ഷ്യമെന്നും 2014ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തന്നെ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ആ അവര്‍ ഇന്ന് അവരുമായി സഖ്യത്തിലാണ്. ഈ സഖ്യത്തിന്റെ ശില്പിയായ പി കെ കുഞ്ഞാലിക്കുട്ടി അന്ന് യുഡിഎഫ് സര്‍ക്കാരില്‍ രണ്ടാമനായിരുന്നുവെന്നും ഗോവിന്ദന്‍ പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :