1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. 13 year old girl committed suicide

കാസർകോഡ് എട്ടാം ക്ലാസുകാരി തൂങ്ങിമരിച്ചു

ആത്മഹത്യ
മൊബൈലിൽ കളിച്ചുകൊണ്ടിരുന്നതിന് മാതാപിതാക്കൾ ശാസിച്ച മനോവിഷമത്തിൽ എട്ടാം ക്ലാസുകാരി തൂങ്ങിമരിച്ചു. കാസര്‍കോട് ഹെഡ് പോസ്‌റ്റോഫീസിലെ ഓവര്‍സിയര്‍ നിര‍ഞ്‍‍‍ജന്‍റെ മകള്‍ ശ്രേയ(13)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആയിരുന്നു സംഭവം.
 
കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കുട്ടികൾ വീടുകളിൽ തന്നെയായി. കൂട്ടം കൂടിയുള്ള കളികൾക്കും കുട്ടികളെ മാതാപിതാക്കൾ പുറത്തേയ്ക്ക് വിട്ടില്ല. ഒരാഴ്ചയിലേറെയായി സ്‌കൂളുകളും അവധിയാണ്. ഈ സമയത്ത് രാവിലെയും വൈകുന്നേരവും മൊബൈല്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി വീട്ടുകാര്‍ പെണ്‍കുട്ടിയെ ശാസിച്ചിരുന്നു.
 
ഇതില്‍ മനം നൊന്ത പെണ്‍കുട്ടി കിടപ്പുമുറയില്‍ തൂങ്ങി മരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ നടന്ന പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.  
About Writer
അനു മുരളി
അടുത്ത ലേഖനം
കൊവിഡ് 19: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് യു എൻ സെക്രട്ടറി