ലോ‌ക്‌ഡൗണിൽ രാത്രി ബൈക്കെടുത്ത് പുറത്തുപോകാൻ അനുവദിച്ചില്ല, യുവാവ് ആത്മഹത്യ ചെയ്തു

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2020 (08:32 IST)
തിരുവനന്തപുരം: ലോക്‌ഡൗൺ നിലനിൽക്കേ ബൈക്കുമായി പുറത്തിറങ്ങാന്‍ വീട്ടുകാര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ചെയ്തു. തിരുവല്ലം നെല്ലിയോട് റാം നിവാസില്‍ വിജയന്‍-ഗീത ദമ്പതിമാരുടെ മകന്‍ അഭിജിത്ത് (23) ആണ് വീട്ടില്‍ തൂങ്ങിമരിച്ചത്.

ശനിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. രാത്രി ബൈക്കിൽ പുറത്തുപോകാൻ യുവാവ് ഒരുങ്ങിയിരുന്നു. എന്നാൽ ലോക്‌ഡൗൺ ആയതിനാൽ യുവാവിനെ പുറത്തുവിടാൻ മാതാപിതാക്കൾ അനുവദിച്ചില്ല. ഇതിന് പിന്നാലെ മുറിയില്‍ കയറിയ യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തിൽ തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :