കോവിഡ് 19 ബാധയെന്ന് സംശയിച്ച് 56 കാരൻ ജീവനൊടുക്കി, കുടുംബാംഗങ്ങളെ പരിശോധിയ്ക്കണമെന്ന് ആത്മഹത്യ കുറിപ്പ്

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 26 മാര്‍ച്ച് 2020 (14:34 IST)
ഉടുപ്പി: ബാധിച്ചു എന്ന സംശയത്തെ തുടർന്ന് 56കാരൻ ജീവനൊടുക്കി. ഉടുപ്പിയിൽ ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. വീടിന് സമീപത്തുള്ള മരത്തിൽ ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

തനിക്ക് കൊറോണ ബാധയുണ്ടെന്നും കുടുംബാംഗങ്ങളെ നിർബന്ധമായും പരിശോധനകൾക്ക് വിധേയരാക്കണം എന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു. അതാമഹത്യ കുറിപ്പിന്റെ പശ്ചത്തലത്തിൽ ശ്രവ സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു.

എന്നാൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടവരുടെ പട്ടികയിൽ ഇയാൾ ഉണ്ടായിരുന്നില്ല എന്നും ഇയാൾ രോഗലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിച്ചിരുന്നില്ല എന്നുമാണ് പൊലീസ് പറയുന്നത്. രണ്ട് കുട്ടികളുടെ പിതാവാണ് മരണപ്പെട്ട 56കാരൻ
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :