ഡൽഹിയിലെ പ്രതിഷേധങ്ങൾക്കു ഐക്യദാർഢ്യം; 23 ന് തിരുവനന്തപുരത്ത് വിദ്യാർഥികൾ അണിനിരക്കുന്നു
CJP Protest Manaveeyam
സിജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധ സമരങ്ങൾക്കു ഐക്യദാർഢ്യവുമായി തിരുവനന്തപുരത്ത് വിദ്യാർഥികൾ അണിനിരക്കുന്നു. ജൂലൈ 23 ന് രാത്രി ഏഴ് മണിക്ക് മാനവീയം വീഥിയിൽ ആണ് പ്രതിഷേധ സംഗമം.
'ശബ്ദമുയർത്തൂ, നീതിക്കായി അണിചേരൂ' എന്ന മുദ്രാവാക്യവുമായാണ് സിജെപിക്ക് പിന്തുണയുമായി നൂറുകണക്കിനു ആളുകൾ തിരുവനന്തപുരത്ത് അണിചേരുക. ഒരുകൂട്ടം വിദ്യാർഥികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.