കൊവിഡ് 19: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് യു എൻ സെക്രട്ടറി

അഭിറാം മനോഹർ| Last Modified വ്യാഴം, 2 ഏപ്രില്‍ 2020 (17:32 IST)
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കൊറോണവൈറസ് ബാധയെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ്. ഇത് ലോകമാനമുള്ള ജനങ്ങളെ ഭീഷണിയിലാക്കുകയും ലോകത്ത് അസ്ഥിരത സൃഷ്ടിക്കുകയും ചെയ്തു- ഗുട്ടെറസ് പറഞ്ഞു.

ലോകത്താകമാനം 48,000ത്തിലധികം ആളുകളാണ് കൊറൊണ ബാധിച്ച് മരണപ്പെട്ടത്.രോഗം ബാധിച്ചവരുടെ എണ്ണമാകട്ടെ പത്ത് ലക്ഷത്തോട് അടുക്കുകയുമാണ്. അതിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ നിന്നും വിട്ടൊഴിഞ്ഞുവെങ്കിലും യൂറോപ്പിലും അമേരിക്കയിലുമാണ് രോഗം കനത്ത ആഘാതം സൃഷ്ടിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :