പിണറായിയുടെ കണ്ണൂർ പ്രസംഗങ്ങളിൽ സിപിഎമ്മിനുള്ളിൽ അതൃപ്തി, പിണറായിയെ തള്ളി തോമസ് ഐസക്
10 വര്‍ഷം ഭരിച്ചപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അഹങ്കാരം കൂടിയെന്നും ജനങ്ങള്‍ അതിന് നല്‍കിയ ഷോക്ക് ട്രീറ്റ്‌മെന്റായിരുന്നു തെരെഞ്ഞെടുപ്പ് പരാജയമെന്നും പാര്‍ട്ടി വേദിയില്‍ തോമസ് ഐസക് തുറന്നുപറഞ്ഞിരുന്നു.
കേരള നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ തോല്‍വിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നടത്തിയ കണ്ണൂര്‍ പ്രസംഗങ്ങളില്‍ സിപിഎമ്മിനുള്ളില്‍ കടുത്ത അതൃപ്തി. പിണറായിയുടെ നിലപാട് തള്ളി തോമസ് ഐസക് പരസ്യമായി രംഗത്ത് വന്നത് വിഷയത്തില്‍ തുറന്ന ചര്‍ച്ച വെണമെന്ന ആഹ്വാനമാണ് നല്‍കിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. സെപ്റ്റംബര്‍ 13 മുതല്‍ 15 വരെ കോഴിക്കോട് നടക്കുന്ന വിശാല സംസ്ഥാന സമിതിയില്‍ ഈ ചര്‍ച്ചകള്‍ പരിമിതപ്പെടുത്താനുള്ള കണ്ണൂര്‍ ലോബിയുടെ ശ്രമങ്ങളെ പരാജയപ്പെടുത്താനാണ് നീക്കം. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിലും വിഷയം ഉന്നയിക്കപ്പെട്ടേക്കും. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം രമ്യമായി പരിഹരിക്കാനുള്ള വഴികളും ചര്‍ച്ച ചെയ്യും.
പാര്‍ട്ടിക്കല്ല, ജനങ്ങള്‍ക്കാണ് തെറ്റ് പറ്റിയതെന്ന് ആവര്‍ത്തിക്കുന്നതായിരുന്നു മുന്‍ മുഖ്യമന്ത്രി നടത്തിയ കണ്ണൂര്‍ പ്രസംഗങ്ങള്‍. എന്നാല്‍ ഇത് അപ്പാടെ തള്ളികൊണ്ടാണ് തോമസ് ഐസക് സംസാരിച്ചത്. 10 വര്‍ഷം ഭരിച്ചപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അഹങ്കാരം കൂടിയെന്നും ജനങ്ങള്‍ അതിന് നല്‍കിയ ഷോക്ക് ട്രീറ്റ്‌മെന്റായിരുന്നു തെരെഞ്ഞെടുപ്പ് പരാജയമെന്നും പാര്‍ട്ടി വേദിയില്‍ തോമസ് ഐസക് തുറന്നുപറഞ്ഞിരുന്നു. മുതിര്‍ന്ന നേതാക്കളെയടക്കം വേദിയില്‍ ഇരുത്തിയായിരുന്നു തോമസ് ഐസക്കിന്റെ തുറന്നുപറച്ചില്‍.
പാര്‍ട്ടി തീരുമാനിച്ചാല്‍ ആരും ചോദിക്കാനില്ലെന്ന ഭാവം ചിലര്‍ക്കുണ്ടായിരുന്നു. ജനവികാരം കൂടി കണക്കിലെടുത്ത് വേണമായിരുന്നു സ്ഥാനാര്‍ഥി നിര്‍ണയമെന്നും ജനങ്ങള്‍ക്ക് മുന്നില്‍ വിനയത്തോടെ നില്‍ക്കാന്‍ പാര്‍ട്ടി പഠിക്കണമെന്നും തോമസ് ഐസക് പറഞ്ഞിരുന്നു.ALSO READ: 'സ്ത്രീകള്‍ മുഖ്യധാരയിലേക്ക് വരണം': സ്ത്രീകള്‍ക്കുള്ള നിയന്ത്രണങ്ങളെക്കുറിച്ചുള്ള മതപണ്ഡിതന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വിഡി സതീശന്‍