ഫോൺ നമ്പർ പങ്കുവെയ്ക്കണ്ട, യൂസർ നെയിം മതി : പുതിയ പരിഷ്കരണവുമായി വാട്സാപ്പ്
ഫോണ്‍നമ്പര്‍ കൈമാറാതെ തന്നെ വാട്‌സാപ്പ് ഉപയോഗിക്കാനുള്ള ഫീച്ചര്‍ ഉടന്‍ ലഭ്യമാക്കുമെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ. ഫോണ്‍ നമ്പറിന് പകരം പ്രത്യേകം യൂസര്‍ നെയിമുകള്‍ തെരെഞ്ഞെടുക്കാനുള്ള സംവിധാനമാകും മെറ്റ ഒരുക്കുക.
ഫോണ്‍ നമ്പറുകളുടെ സ്വകാര്യത പൂര്‍ണമായി സംരക്ഷിക്കുന്നതിനായാണ് പുതിയ മാറ്റം. ഇതോടെ ചാറ്റുകളുടെ ഭാഗമാകുമ്പോഴോ ആദ്യമായി ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ സന്ദേശങ്ങള്‍ അയക്കുമ്പോഴോ ഫോണ്‍ നമ്പര്‍ പങ്കിടേണ്ട ആവശ്യം വരുന്നില്ല. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയില്‍ നിന്ന് വ്യത്യസ്തമായി വാട്‌സാപ്പില്‍ യൂസര്‍നെയിമുകള്‍ തിരയാന്‍ സാധിക്കില്ല. ഒരാളുടെ കൃത്യമായ യൂസര്‍നെയിം അറിയുന്നവര്‍ക്ക് മാത്രമെ അവരുമായി വാട്‌സാപ്പില്‍ ബന്ധപ്പെടാനാകുവെന്നും കമ്പനി വ്യക്തമാക്കി.