അനുബന്ധ വാര്‍ത്തകള്‍
- മഥുരയിലെ പള്ളി മുസ്ലീംങ്ങൾ ഹിന്ദുക്കൾക്ക് കൈമാറണം: പ്രകോപന പ്രസംഗവുമായി യുപി മന്ത്രി
- ഒമിക്രോണ്‍: 12 വയസ് മുതലുള്ളവര്‍ക്ക് വാക്സിന് നല്‍കണമെന്ന് ഐഎംഎ
- ആ തോൽവി ദിവസങ്ങളോളം ഞങ്ങളെ അലട്ടി, ഞെട്ടലിലായിരുന്നു: രവി ശാസ്ത്രി പറയുന്നു
- ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗം ഫെബ്രുവരിയിലെന്ന് പ്രവചിച്ചത് ആര്? എന്ത് ഡാറ്റയുടെ അടിസ്ഥാനത്തില്‍?
- ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം എപ്പോള്‍? പുതുക്കിയ തിയതികളും സമയക്രമവും അറിയാം
ക്രിപ്‌റ്റോയിൽ പിടിമുറുക്കാൻ സർക്കാർ, വിവരങ്ങൾ വെളിപ്പെടുത്താൻ സമയപരിധി നിശ്ചയിച്ചേക്കും
ഇടപാട് വിവരങ്ങൾ വെളിപ്പെടുത്താൻ ക്രിപ്‌റ്റോകറൻസി നിക്ഷേപകർക്ക് സർക്കാർ സമയപരിധി നിശ്ചയിച്ചേക്കും. ക്രിപ്‌റ്റോക്ക് നിരോധനമേർപ്പെടുത്തുന്നതിനുപകരം നിയന്ത്രണങ്ങൾ കൊണ്ട് വരാനാണ് സർക്കാർ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ക്രിപ്‌റ്റോയെ നിക്ഷേപ ആസ്തിയായി പരിഗണിച്ച് സെബിയുടെ നിയന്ത്രണത്തിൽ കൊണ്ടുവന്നേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഡിജിറ്റൽ കറൻസികളിൽ നിന്നുള്ള നേട്ടത്തിന് നികുതി ചുമത്താനാണ് സർക്കാർ ശ്രമം. ചെറുപ്പക്കാർക്കിടയിൽ വൻതോതിൽ പ്രചാരംനേടുന്നതിനാൽ ഇടപാടുകൾക്ക് കർശന നിയമങ്ങൾ കൊണ്ടുവരാനും ഇടയുണ്ട്.
ക്രിപ്‌റ്റോകറൻസി ഇടപാടുകൾ പ്രോത്സാഹിപ്പിക്കില്ലെന്ന് കഴിഞ്ഞദിസവം ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറൻസികളും നിരോധിക്കാനാണ് സർക്കാർ നീക്കമെന്നാണ് റിപ്പോർട്ട്.
അടുത്ത ലേഖനം