രേണുക വേണു|
Last Modified ചൊവ്വ, 7 ഡിസംബര്‍ 2021 (11:29 IST)
ബോക്‌സിങ് ഡേ ടെസ്റ്റോടെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു തുടക്കമാകും. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ പുതുക്കിയ സമയക്രമം ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക പ്രഖ്യാപിച്ചു. സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്കിലാണ് വിഖ്യാതമായ ബോക്‌സിങ് ടെസ്റ്റ് നടക്കുക. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മൂന്ന് ടെസ്റ്റ്, മൂന്ന് ഏകദിനം, നാല് ട്വന്റി 20 മത്സരങ്ങള്‍ എന്നിവയാണ് ഉള്ളത്.
ഡിസംബര്‍ 26 മുതല്‍ 30 വരെയാണ് ഒന്നാം ടെസ്റ്റ്. ഇത് ബോക്‌സിങ് ഡേ ടെസ്റ്റ് എന്നാണ് അറിയപ്പെടുക. ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയാണ് രണ്ടാം ടെസ്റ്റ്, അഥവാ ന്യൂ ഇയര്‍ ടെസ്റ്റ്. ജോഹന്നാസ്‌ബെര്‍ഗില്‍ ആയിരിക്കും രണ്ടാം ടെസ്റ്റ് നടക്കുക. ന്യൂലന്‍ഡ്‌സ്, കേപ്പ് ടൗണ്‍ വേദിയാകുന്ന മൂന്നാം ടെസ്റ്റ് ജനുവരി 11 മുതല്‍ 15 വരെയാണ്.
ജനുവരി 19 ന് ഒന്നാം ഏകദിനം. ജനുവരി 21, 23 ദിവസങ്ങളിലായി യഥാക്രമം രണ്ടാമത്തേയും മൂന്നാമത്തേയും ഏകദിനം നടക്കും. ട്വന്റി 20 മത്സരങ്ങളുടെ ഷെഡ്യൂള്‍ പിന്നീട് തീരുമാനിക്കും.