ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗം ഫെബ്രുവരിയിലെന്ന് പ്രവചിച്ചത് ആര്? എന്ത് ഡാറ്റയുടെ അടിസ്ഥാനത്തില്‍?

രേണുക വേണു| Last Modified ചൊവ്വ, 7 ഡിസം‌ബര്‍ 2021 (12:48 IST)

കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും ഇന്ത്യയിലെ കോവിഡ് മൂന്നാം തരംഗത്തെ കുറിച്ച് പഠനങ്ങള്‍ ആരംഭിച്ചത്. 2022 ഫെബ്രുവരിയോടെ ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗമുണ്ടാകുമെന്നാണ് ഐഐടി കാന്‍പൂര്‍ ആണ് പ്രവചിച്ചിരിക്കുന്നത്. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ ഡാറ്റ വിശകലനം ചെയ്താണ് ഐഐടിയുടെ ഈ പ്രവചനം.

കോവിഡ് 19 നായി ശേഖരിച്ച സൂത്ര മാത്തമാറ്റിക്കല്‍ മോഡല്‍ ആണ് പഠനങ്ങളുടെ അടിസ്ഥാനം. അടുത്ത വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ് ഉണ്ടാകുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. പ്രൊഫസര്‍ മഹീന്ദ്ര അഗര്‍വാള്‍ ആണ് ഈ പഠനങ്ങള്‍ നടത്തിയ ടീമിന്റെ തലവന്‍.

എന്നാല്‍, കോവിഡ് രണ്ടാം തരംഗത്തെ പോലെ ഗുരുതരമായിരിക്കില്ല മൂന്നാം തരംഗമെന്ന് ഐഐടിയുടെ പഠനത്തില്‍ പറയുന്നു. ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവരുന്ന രോഗികളുടെ എണ്ണം കുറവായിരിക്കും. രോഗവ്യാപനം നിയന്ത്രണവിധേയമായിരിക്കും. ചെറിയ ലോക്ക്ഡൗണുകളും രാത്രി കര്‍ഫ്യു പോലെയുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയാല്‍ മൂന്നാം തരംഗത്തെ എളുപ്പത്തില്‍ പ്രതിരോധിക്കാമെന്നും ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :