അനുബന്ധ വാര്‍ത്തകള്‍
- എ ഐ വന്നതോടെ പണി പോയി, 12,500 ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ട് ഡെൽ
- ഗൂഗിളിന് വെല്ലുവിളി, സെർച്ച് ജിപിടി പ്രഖ്യാപിച്ച് ഓപ്പൺ എ ഐ, അൽഫബെറ്റ് ഓഹരി ഇടിഞ്ഞു
- ജെമിനി എ ഐ ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ, മലയാളം ഉൾപ്പടെ 9 ഭാഷകളിൽ ലഭ്യമാകും
- ബാർഡ് ഇനി മുതൽ ജെമിനി, എ ഐ ചാറ്റ്ബോട്ട് റിബ്രാൻഡ് ചെയ്ത് ഗൂഗിൾ
- Apple Vision Pro: മിക്സഡ് റിയാലിറ്റിയിലേക്ക് കൂട് മാറി അമേരിക്ക, പുതിയ ലോകം ഇങ്ങനെയാകുമെന്ന് സോഷ്യൽ മീഡിയയും
നിയന്ത്രണം നഷ്ടമായാല്‍ വലിയ ഭീഷണി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ പറ്റി മുന്നറിയിപ്പുമായി നൊബേല്‍ ജേതാവ്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപകടസാധ്യതകളെ പറ്റി മുന്നറിയിപ്പുമായി ഈ വര്‍ഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ജെഫ്രി ഇ ഹിന്റണ്‍. മെഷീന് ലേണിംഗിലെ നേട്ടങ്ങളെ തുടര്‍ന്ന് ജോണ്‍ ജെ ഹോപ്പ്ഫീള്‍ഡിനൊപ്പമാണ് ഇരുവരും പുരസ്കാരം നേടിയത്.
എഐ സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയില്‍ ഹിന്റണ്‍ ആശങ്ക രേഖപ്പെടുത്തി. എ ഐ വികസനത്തിന്റെ അപകടസാധ്യതകളെ പറ്റി നമ്മള് ചര്‍ച്ച ചെയ്യേണ്ടത് പ്രധാനമാണെന്നാണ് ഹിന്റണ്‍ വ്യക്തമാക്കുന്നത്. വ്യവസായിക വിപ്ലവത്തിന് സമാനമായി എ ഐ വലിയ സ്വാധീനമാണ് ചെലുത്തുക. ഇത് ആളുകളുടെ ബുദ്ധിപരമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കും. മികച്ച കാര്യക്ഷമതയും ഉല്പാദന ക്ഷമതയും നല്‍കും. എന്നാല്‍ അതിന്റെ അനന്തരഫലങ്ങളെ പറ്റി ആശങ്കപ്പെടേണ്ടതുണ്ട്.
ശാസ്ത്രഗവേഷണം, ആരോഗ്യസംരക്ഷണം, കാലാവസ്ഥ വ്യതിയാന ലഘൂകരണം തുടങ്ങിയ മേഖലകളിലെല്ലാം എ ഐയുടെ അനന്തസാധ്യതകളെ അംഗീകരിക്കുമ്പോള്‍ തന്നെ സാധ്യതയുള്ള ദുരുപയോഗത്തിനും അപ്രതീക്ഷിത പ്രത്യാഘാതങ്ങള്‍ക്കും എതിരെ ജാഗ്രതയുടെ ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.