അനുബന്ധ വാര്‍ത്തകള്‍
- "അത്ഭുതമായി കേരളം" ഇന്ന് പുതിയ കൊവിഡ് കേസുകളില്ല, 61 പേർക്ക് രോഗമുക്തി, ചികിത്സയിലുള്ളത് 34 പേർ മാത്രം
- തിരുവനന്തപുരത്ത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി സ്യൂട്ട് കെയ്സ്; ബോംബ് സ്ക്വാഡെത്തി
- ബീഹാര്‍ സര്‍ക്കാരിന്റെ അനുമതി കിട്ടിയില്ല; കേരളത്തില്‍ നിന്ന് പുറപ്പെടാനിരുന്ന 4 ട്രെയിനുകളും റദ്ദാക്കി
- പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായി, സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
- സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് കേസുകൾ ഇല്ല, ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത് സുരക്ഷയ്ക്കും, ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുമെന്ന് മുഖ്യമന്ത്രി
വിദേശത്തുനിന്ന് തിരിച്ചെത്തുന്നവര്‍ക്ക് സൗജന്യ സിം നല്‍കുമെന്ന് ബിഎസ്എന്‍എല്‍
വിദേശത്തുനിന്ന് തിരിച്ചെത്തുന്നവര്‍ക്ക് സൗജന്യമായി സിം നല്‍കുമെന്ന് ബിഎസ്എന്‍എല്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ദൂരെയിടങ്ങളില്‍ നിന്നുവരുന്നവര്‍ക്ക് ബന്ധുക്കളുമായും ഡോക്ടറുമായും ബന്ധപ്പെടുന്നതിനുവേണ്ടിയാണ് ബിഎസ്എന്‍എല്‍ ഈ സൗകര്യം ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ ഉണ്ടായിരുന്ന സിം ദീര്‍ഘകാലം ഉപയോഗിക്കാതിരുന്നതിനെ തുടര്‍ന്ന് വിച്ഛേദിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ വീണ്ടും പ്രവര്‍ത്തനക്ഷമമമാക്കും. സിം നഷ്ടപ്പെട്ടതാണെങ്കില്‍ അതേ നമ്പറില്‍ സിം കാര്‍ഡ് നല്‍കുമെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചിതായി മുഖ്യമന്ത്രി പറഞ്ഞു.