അനുബന്ധ വാര്‍ത്തകള്‍
- ഗോതമ്പ് ചാക്കിൽ പണം വെച്ച വ്യക്തി ഞാനല്ല, റോബിൻഹുഡ് സ്വയം വെളിപ്പെടാൻ ആഗ്രഹിക്കുന്നുണ്ടാവില്ല
- രോഹിത് ശർമയുടെ ഈ വളർച്ചയ്ക്ക് കാരണം എംഎസ് ധോണി, വെളിപ്പെടുത്തലുമായി ഗൗതം ഗംഭീർ
- ശ്രീയ ശരണിനോടൊപ്പം നൃത്തം ചെയ്യാം, കൊവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് 200 രൂപ സംഭാവന നല്കിയാല് മതി !
- പയ്യന്നൂരില്‍ അടച്ചിട്ടിരുന്ന ജ്വല്ലറി തുറന്നു; കണ്ടത് 25 കിലോ തൂക്കമുള്ള പെരുമ്പാമ്പ് അടയിരിക്കുന്നത് !
- സെൽടോസിനും ക്രെറ്റയ്ക്കും എതിരാളി, റെയ്സിന്റെ പ്ലാറ്റ്ഫോമിൽ പുതിയ എസ്യുവി ഒരുക്കാൻ ടൊയോട്ട
ബീഹാര്‍ സര്‍ക്കാരിന്റെ അനുമതി കിട്ടിയില്ല; കേരളത്തില്‍ നിന്ന് പുറപ്പെടാനിരുന്ന 4 ട്രെയിനുകളും റദ്ദാക്കി
ബീഹാര്‍ സര്‍ക്കാരിന്റെ അനുമതി കിട്ടാത്തതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളുമായി ഇന്ന് പുറപ്പെടാനിരുന്ന നാലു ട്രെയിനുകളും റദ്ദാക്കി. തിരൂര്‍, കോഴിക്കോട്, ആലപ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്.
4000ത്തോളം അതിഥി തൊഴിലാളികളാണ് ഇന്ന് മടങ്ങാനിരുന്നത്. ഇന്ന് മടങ്ങാനാകില്ലെന്നും വരും ദിവസങ്ങളില്‍ നാട്ടിലേക്കു പോകാമെന്നും ജില്ലാ ഭരണകൂടം തൊഴിലാളികളെ അറിയിച്ചിട്ടുണ്ട്.
അതേസമയം 3500ലേറെ അതിഥി തൊഴിലാളികളാണ് എറണാകുളത്തുനിന്നും ഇന്നലെ നാട്ടിലേക്ക് പുറപ്പെട്ടത്. പരിശോധന നടത്തി രോഗം ഇല്ലെന്നു ഉറപ്പുവരുത്തിയവരെ മാത്രമാണ് കയറ്റി അയച്ചത്.