തിരുവനന്തപുരത്ത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി സ്യൂട്ട് കെയ്‌സ്; ബോംബ് സ്‌ക്വാഡെത്തി

Trivandrum, Police, Kerala, തിരുവനന്തപുരം, കേരളം, പൊലീസ്
തിരുവനന്തപുരം| ഗേളി ഇമ്മാനുവല്‍| Last Modified തിങ്കള്‍, 4 മെയ് 2020 (14:22 IST)
നാട്ടുകാരെ പരിഭ്രാന്തിയിലാക്കി വെള്ളായണി ജംങ്ഷനില്‍ അജ്ഞാത സ്യൂട്ട് കെയ്‌സ്. മണിക്കൂറുകളോളം സ്യൂട്ട് കെയ്‌സ് അനാഥമായി കിടക്കുന്നത് കണ്ട് നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ നമ്പര്‍ ലോക്കായിരുന്നതിനാല്‍ ഇത് തുറക്കാന്‍ കഴിഞ്ഞില്ല.

ഇതേത്തുടര്‍ന്ന് പൊലീസ് ബോംബ് സ്‌ക്വാഡിനെയും ഡോഗ് സ്‌ക്വാഡിനെയും വിവരം അറിയിച്ചു. എന്നാല്‍ പരിശോധനയില്‍ അപകടകരമായി ഒന്നും തന്നെ കണ്ടെത്തിയില്ല. പഴകിയ തുണികള്‍ മാത്രമായിരുന്നു സ്യൂട്ട് കെയ്‌സിനകത്ത് ഉണ്ടായിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :