മമ്മൂട്ടിക്ക് ആദ്യ നൂറ് കോടി ഉറപ്പിക്കാം; 'ഓം' 60 കോടി പിന്നിട്ടു
Dhanush and Mammootty
മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി ചിത്രമാകാൻ 'ഓംഃ - ചാപ്റ്റർ 1'. ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ 60 കോടി കടന്നു. റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ടാണ് ഈ നേട്ടം.
രണ്ടാം ദിനമായ ഇന്നലെ (ശനി) 15.40 കോടിയാണ് ഇന്ത്യ നെറ്റ് കളക്ഷൻ. മൂന്ന് ഭാഷകളിലായി 6,488 ഷോകൾ കളിച്ചു. റിലീസ് ദിനത്തിൽ 18.10 കോടിയായിരുന്നു ഇന്ത്യ നെറ്റ് കളക്ഷൻ. ആകെ ഇന്ത്യ നെറ്റ് കളക്ഷൻ 33.50 കോടിയും ഇന്ത്യ ഗ്രോസ് 38.90 കോടിയുമായി.
വേൾഡ് വൈഡായി ചിത്രം രണ്ട് ദിവസം കൊണ്ട് 60.90 കോടിയാണ് നേടിയിരിക്കുന്നത്. ഇന്നലെ തമിഴിൽ നിന്ന് മാത്രമായി 11.40 കോടി 'ഓം' കരസ്ഥമാക്കി.
അമരന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തിൽ സായ് പല്ലവിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സായ് അഭയങ്കാറിന്റെ സംഗീതമാണ് മറ്റൊരു പോസിറ്റീവ് ഫാക്ടർ. ധനുഷിനൊപ്പം വളരെ പ്രാധാന്യമുള്ള വേഷമാണ് മമ്മൂട്ടിയുടേത്. Also Read: കൂറ്റൻ ലീഡുമായി ഇന്ത്യ, കളി വരുതിയിൽ; പന്തിന് സെഞ്ചുറി
