1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. OM Movie Box Office World Wide

ആദ്യദിനം തൂക്കി 'ഓം'; ബോക്‌സ്ഓഫീസിൽ 20 കോടി ഉറപ്പിച്ചു, മമ്മൂട്ടിയുടെ ആദ്യ 100 കോടിയാകുമോ?

OM, Mammootty, Dhanush, OM Movie Box Office World Wide, OM Box Office Collection
Mammootty and Dhanush

എട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി തമിഴിലെത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമായിരുന്നു. അതിനെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ മികച്ചൊരു സിനിമാറ്റിക് എക്‌സ്പീരിയൻസ് ആയിരിക്കുകയാണ് 'ഓംഃ ചാപ്റ്റർ 1 ഉധിരം'. ആദ്യദിനം ബോക്‌സ് ഓഫീസിൽ നിന്ന് മികച്ച കളക്ഷൻ ഉറപ്പിക്കാൻ ചിത്രത്തിനു സാധിച്ചു. 
 
ഇന്ന് ഉച്ചവരെയുള്ള കണക്ക് പ്രകാരം ചിത്രത്തിന്റെ ഇന്ത്യ ഗ്രോസ് കളക്ഷൻ 9.78 കോടിയാണ്. ഇന്ത്യ നെറ്റ് കളക്ഷൻ 8.29 കോടി. ഇന്ത്യയിൽ നിന്ന് മാത്രം ആദ്യദിനം 12 കോടിയോളം നേടാൻ മമ്മൂട്ടി-ധനുഷ് ചിത്രത്തിന് സാധിച്ചേക്കും. വേൾഡ് വൈഡ് കളക്ഷൻ ആദ്യദിനം 20 കോടി കടക്കുമെന്നും ഉറപ്പാണ്. ധനുഷിന്റെ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷനാകുകയാണ് 'ഓം'. 
 
തമിഴിൽ നിന്ന് മാത്രമായി ഇതുവരെ 2,374 ഷോകളിൽ നിന്ന് ഏഴ് കോടിക്കടുത്ത് കളക്ട് ചെയ്തു. മലയാളത്തിൽ നിന്ന് 833 ഷോകളിൽ നിന്ന് രണ്ട് കോടിയോളമാണ് നേടിയത്. 
 
അമരന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തിൽ സായ് പല്ലവിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സായ് അഭയങ്കാറിന്റെ സംഗീതമാണ് മറ്റൊരു പോസിറ്റീവ് ഫാക്ടർ. ധനുഷിനൊപ്പം വളരെ പ്രാധാന്യമുള്ള വേഷമാണ് മമ്മൂട്ടിയുടേത്. 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കുളം ക്ലീനാക്കിയില്ലേലും വിഷം ചേർക്കല്ലെ,ബാച്ചിലർ പാർട്ടി D'EU'Xനെതിരെ ജോസഫ് അന്നംകുട്ടി ജോസ്