1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actress Maya menon facebokk post against parvathy thiruvothu

പാർവതി ഹിന്ദു വിരോധം തുപ്പിക്കൊണ്ട് വായിൽ തോന്നിയത് വിളിച്ചു പറയുന്ന കമ്മിണി മാത്രം: വിമർശനവുമായി നടി മായ മേനോൻ

Parvathy thiruvothu, Maya Menon, Sanatana dharma, Sonia gandhi
സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച നടി പാര്‍വതി തിരുവോത്തിനെ പരിഹസിച്ച് നടി മായ മേനോന്‍. സിനിമയുടെ പ്രമോഷന്‍ സമയത്ത് മാത്രം മാളത്തില്‍ നിന്നിറങ്ങി വന്ന് വായില്‍ തോന്നിയത് വിളിച്ചുപറയുന്ന കമ്മിണിയാണ് പാര്‍വതിയെന്ന് മായ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
 
മായാ മേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
 
അതിന് ആര് പറഞ്ഞു,അവര്‍ ആരുടെ മടിയില്‍ കയറിയിരുന്നാലും നമുക്ക് എന്ത് പ്രശ്‌നം..?! അതൊക്കെ കൊങ്ങികള്‍ക്കും, പ്രത്യേകിച്ച് കമ്മികള്‍ക്കുമാണ് പ്രശ്‌നം..
കാരണം,അവര്‍ക്ക് അച്ഛന്‍,അമ്മ, ഗുരു ഒക്കെ പ്രസവയന്ത്രം, ATM card, വെറുമൊരു പാലം എന്നിവ മാത്രം ആണ്...ജീവിതത്തില്‍ അവരുടെ ആവശ്യം കഴിഞ്ഞാല്‍ പിന്നെ യാതൊരു വിലയുമില്ലാത്ത ആളുകള്‍.. 
 
പിന്നെ ഈ സോണിയ അമ്മച്ചി എഴുതി വച്ചിരിക്കുന്ന നുണകള്‍, കള്ള ചരിത്രം, പൊട്ടത്തെറ്റുകള്‍ എന്നിവയ്ക്ക് മാത്രം ആണ് ബുദ്ധിയും,ബോധവുമുള്ളവര്‍ക്ക് പ്രശ്‌നം... 
 
നിങ്ങള്‍ക്ക്, വാചാടോപം മാത്രമുള്ള, പ്രവര്‍ത്തിയില്‍ സ്വന്തം നാടിനോട് യാതൊരു കൂറുമില്ലാത്ത കമ്മിണികള്‍ക്ക്, അത് പ്രശ്‌നം കാണില്ലായിരിക്കും. 
കാരണം, ഇവിടെ നിങ്ങള്‍ സ്വന്തം സിനിമയുടെ promotion സമയത്ത് മാത്രം മാളത്തില്‍ നിന്നിറങ്ങി, safe zone ആയ ഹിന്ദു വിരോധം തുപ്പിക്കൊണ്ട്, യാതൊരു ആത്മാര്‍ത്ഥതയുമില്ലാതെ വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞു തിരിച്ചു കയറിപ്പോകുന്ന, ഒരു below average 
കമ്മിണി മാത്രമാണ് പാര്‍വതി..
 
So നിങ്ങളുടെ അഭിപ്രായം, നിങ്ങളുടെ മാത്രം അഭിപ്രായം ആണ് പാര്‍വതി... നിങ്ങളുടെ മാത്രം അഭിപ്രായം.
അതിന്, ഈ പ്രത്യേക വിഷയത്തില്‍ , ഞാന്‍ പുല്ലുവില പോലും നല്‍കുന്നില്ല..
 
നേരത്തെ സോണിയാഗാന്ധിയുടെ ഓര്‍മക്കുറിപ്പായ ബിലോങ്ങിങ് : എ ജേര്‍ണി ഓഫ് ലവ് എന്ന പുസ്തകത്തിന്റെ പ്രകാശനവേളയില്‍ സോണിയാ ഗാന്ധി തന്റെ ഭര്‍ത്താവായ രാജീവ് ഗാന്ധിയുടെ മടിയില്‍ കയറിയിരിക്കാറുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നതിനെതിരെ സൈബറാക്രമണം ഉയര്‍ന്നിരുന്നു. ഇതോടെ സോണിയാ ഗാന്ധി തന്റെ ഭര്‍ത്താവിന്റെ മടിയില്‍ ഇരിക്കുന്നത് സാംസ്‌കാരിക ആഘാതവും ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്തവര്‍ സ്വതന്ത്രരായി നടക്കുന്നത് നിങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണോ എന്നും പാര്‍വതി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ചോദിച്ചിരുന്നു. ഇതിനെതിരെയാണ് പാര്‍വതിയുടെ വിമര്‍ശനം.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ബോക്സ് ഓഫീസിൽ ഇടിച്ച്നിന്ന് 'ഒ.എം: ഓപ്പറേഷൻ മോൾ': ആദ്യ ദിനം ആഗോളതലത്തിൽ വാരിയത് 31.55 കോടി രൂപ, ധനുഷിൻ്റെ ഏറ്റവും വലിയ ഓപ്പണിംഗ്