1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Whats india's pace attack for T20 worldcup beyong jasprit bumrah

Bumrah: ടി20 ലോകകപ്പ്: ബുമ്രയല്ലാതെ തല്ലുകൊള്ളാത്ത ഏത് ബൗളറാണ് ഇന്ത്യയ്ക്കുള്ളത്

Jasprit bumrah
ഐപിഎല്‍ പുരോഗമിക്കവെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ആരെല്ലാം ഉള്‍പ്പെടുമെന്ന ചര്‍ച്ചകള്‍ സജീവമാണ്. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുള്‍പ്പടെ പല താരങ്ങളുടെയും സാന്നിധ്യം സംശയത്തിലാണ്. സഞ്ജു സാംസണ്‍,ശിവം ദുബെ തുടങ്ങി പല താരങ്ങളും ടി20 ലോകകപ്പ് ടീമില്‍ അവസരം പ്രതീക്ഷിക്കുന്നുണ്ട്. ബാറ്റര്‍മാരുടെ കാര്യത്തില്‍ ഇത്തരം ചര്‍ച്ചകള്‍ സജീവമാണെങ്കിലും ലോകകപ്പ് ടീമിലെ ഇന്ത്യയുടെ ബൗളിംഗ് നിര ഇത്തവണ ടീമിന് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ജസ്പ്രീത് ബുമ്രയൊഴികെയുള്ള പേസര്‍മാരെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഐപിഎല്ലില്‍ നടത്തുന്നത്.
 
ബുമ്രയ്ക്ക് പുറമെ മുഹമ്മദ് സിറാജ്,മുകേഷ് കുമാര്‍,ആര്‍ഷദീപ് സിംഗ് എന്നിവരാണ് ടി20 ലോകകപ്പ് ടീമിനായുള്ള ആദ്യ പരിഗണനയിലുള്ള ബൗളര്‍മാര്‍. ഐപിഎല്ലില്‍ പക്ഷേ ബുമ്രയൊഴികെ ആര്‍ക്കും തന്നെ തിളങ്ങാനായിട്ടില്ല. അതേസമയം ലോകകപ്പ് ടീമിന്റെ പരിഗണനയില്‍ ഇല്ലാതിരുന്ന ആവേശ് ഖാന്‍, ടി നടരാജന്‍,സന്ദീപ് ശര്‍മ തുടങ്ങിയ താരങ്ങള്‍ ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. യുവതാരങ്ങളായ ഹര്‍ഷിത് റാണ, മായങ്ക് യാദവ് തുടങ്ങിയ താരങ്ങള്‍ പ്രതീക്ഷ നല്‍കുന്നവരാണെങ്കിലും ലോകകപ്പ് പോലൊരു വേദിയില്‍ പരിചയസമ്പത്തില്ലാത്ത നിര ഇന്ത്യയ്ക്ക് തിരിച്ചടിയാകും.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
രഞ്ജി കളിച്ചാല്‍ പോലും ഒരു ഐഐടിക്കാരന്റെ ശമ്പളം, ആഭ്യന്തര ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കാന്‍ വമ്പന്‍ പ്രഖ്യാപനവുമായി ബിസിസിഐ