Sanju Samson: ചർച്ചയെന്തിന്? സഞ്ജു ലോകകപ്പ് ടീമിൽ വേണം, രോഹിത്തിന് ശേഷം ഇന്ത്യയുടെ നായകനാകാൻ പാകമാക്കണം: ഹർഭജൻ സിംഗ്

Sanju Samson
Sanju Samson
അഭിറാം മനോഹർ| Last Modified വ്യാഴം, 25 ഏപ്രില്‍ 2024 (09:33 IST)
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ലോകകപ്പ് ടീമില്‍ സഞ്ജുവിനെ കീപ്പറാക്കണമോ എന്ന കാര്യത്തില്‍ ചര്‍ച്ച തന്നെ ആവശ്യമില്ലെന്നും ടി20 ലോകകപ്പ് ടീമില്‍ അനായാസം കളിക്കേണ്ട കളിക്കാരനാണ് സഞ്ജുവെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

വരാനിരിക്കുന്ന ലോകകപ്പില്‍ ആര് വിക്കറ്റ് കീപ്പറാകണമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. അതിനെ കുറിച്ച് ചര്‍ച്ച തന്നെ വരാന്‍ പാടില്ല. ടി20 ലോകകപ്പിനുള്ള ടീമില്‍ സഞ്ജു ഉണ്ടായിരിക്കണം. എന്ന് മാത്രമല്ല ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിനെ ഇന്ത്യ മുന്നോട്ട് കൊണ്ടുവരികയും വേണം. ഐപിഎല്ലിലെ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തികൊണ്ട് ഹര്‍ഭജന്‍ പറഞ്ഞു. നിലവില്‍ ഐപിഎല്ലില്‍ മികച്ച ഫോമിലുള്ള സഞ്ജു സാംസണ്‍ 8 കളികളില്‍ നിന്നും 62.80 ശരാശരിയില്‍ 314 റണ്‍സ് നേടികഴിഞ്ഞു. ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ നിലവില്‍ അഞ്ചാം താരത്താണ് താരം. ക്യാപ്റ്റനെന്ന നിലയിലും കീപ്പറെന്ന നിലയിലും മികച്ച പ്രകടനമാണ് സഞ്ജു നടത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :