1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. If you can take DK for the worldcup squad try MSD also sehwag mocks

കാർത്തിക്കിനെ ലോകകപ്പിന് കൊണ്ടുപോകാമെങ്കിൽ ധോനിയേയും കൊണ്ടുപോകു: പരിഹാസവുമായി സെവാഗ്

MS Dhoni
ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന ആര്‍സിബി വിക്കറ്റ് കീപ്പിംഗ് താരം ദിനേഷ് കാര്‍ത്തിക്കിനെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന വാര്‍ത്തകളെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. നിലവിലെ ഫോം പരിഗണിച്ച് കാര്‍ത്തിക്കിനെ ടി20 ലോകകപ്പ് പരിഗണിക്കാമെങ്കില്‍ എം എസ് ധോനിയേയും ലോകകപ്പിന് കൊണ്ടുപോകാമെന്ന് സെവാഗ് പരിഹസിച്ചു.
 
ദിനേഷ് കാര്‍ത്തിക് ലോകകപ്പിനായി തയ്യാറാണെന്ന പ്രസ്താവന നടത്തി. എന്നാല്‍ അതിനര്‍ഥം അദ്ദേഹം ലോകകപ്പ് ഇലവന്റെയോ ടീമിന്റെയോ ഭാഗമാകണമെന്നല്ല. അദ്ദേഹം നന്നായി കളിച്ചു എന്ന കാര്യത്തില്‍ സംശയമില്ല. എം എസ് ധോനിയും നന്നായി കളിച്ചിട്ടുണ്ട്. അതിനാല്‍ ദിനേഷ് കാര്‍ത്തിക്കിനെ എടുക്കുകയാണെങ്കില്‍ ധോനിയേയും നിങ്ങള്‍ കൊണ്ടുപോകണം. ഇന്ത്യ ആദ്യം ടി20 ലോകകപ്പ് നേടിയപ്പോള്‍ രണ്ടുപേരും ടീമിലുണ്ടായിരുന്നു. ആ ലോജിക് അനുസരിച്ച് അവരെ വീണ്ടും എടുക്കുകയാണെങ്കില്‍ ഒരു ലോകകപ്പ് കൂടി നമുക്ക് നേടാമെന്നും സെവാഗ് പറഞ്ഞു.
അടുത്ത ലേഖനം
Mohit Sharma: മോഹിത്തണ്ണാ... നന്ദി, ഞങ്ങൾ മലയാളികളെ നാണക്കേടിൽ നിന്നും രക്ഷിച്ചല്ലോ