എന്തൊരു അടി, ഞാൻ ഫാനായി പോയി, തുറന്ന് പറഞ്ഞ് പാറ്റ് കമ്മിൻസ്
മത്സരശേഷം സംസാരിക്കവെയാണ് 15 വയസ്സുകാരന്റെ പ്രകടനം തന്നെ ഏറെ ആകര്‍ഷിച്ചതായി പാറ്റ് കമ്മിന്‍സ് പറഞ്ഞത്.
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി തിളങ്ങിയ രാജസ്ഥാന്‍ റോയസിന്റെ 15 വയസ്സുകാരന്‍ താരമായ വൈഭവ് സൂര്യവംശിയെ പ്രശംസകൊണ്ടുമൂടി ഹൈദരാബാദ് നായകന്‍ ബാറ്റ് കമ്മിന്‍സ്. മത്സരത്തില്‍ 37 പന്തില്‍ 103 റണ്‍സാണ് വൈഭവ് നേടിയത്. വൈഭവിന്റെ ഇന്നിങ്ങ്‌സിന്റെ ബലത്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്.
"???????????????????????????? ???????????????????????????????????????????????? ???????? ???????? ???????????? ???????????????????????????????????? ????????????????????????"#SRH captain Pat Cummins is in all awe of the -year old youngster #TATAIPL | #KhelBindaas | #RRvSRH | @rajasthanroyals | @SunRisers pic.twitter.com/qwHnvtPRvO
— IndianPremierLeague (@IPL) April 25, 2026
മത്സരശേഷം സംസാരിക്കവെയാണ് 15 വയസ്സുകാരന്റെ പ്രകടനം തന്നെ ഏറെ ആകര്‍ഷിച്ചതായി പാറ്റ് കമ്മിന്‍സ് പറഞ്ഞത്. ഞാന്‍ കരുതുന്നു അവന്‍ ഇപ്പോഴെന്റെ ഫേവറേറ്റ് താരമായി മാറിയെന്ന്. പന്തിനെ കഠിനമായാണ് അവന്‍ പ്രഹരിക്കുന്നത്. അവന്റെ പ്രകടനം കണ്ടിരിക്കാന്‍ തന്നെ രസമാണ്. അവന് കരിയറില്‍ മികച്ച തുറ്റക്കമാണ് ലഭിച്ചിട്ടുള്ളത്. അവന്‍ കളിക്കുന്ന രീതിയും എനിക്കിഷ്ടമാണ്. കമ്മിന്‍സ് പറഞ്ഞു.
