അനുബന്ധ വാര്‍ത്തകള്‍
- സംഗതി കാർത്തിക് ശർമ കളിച്ചത് തട്ടി മുട്ടി തന്നെ, പക്ഷേ നേരത്തെ പുറത്തായെങ്കിൽ ചെന്നൈ പരാജയപ്പെട്ടേനെ
- Sanju Samson : ടീം നായകൻ റുതുരാജായിരിക്കാം, പക്ഷേ ചെന്നൈയെ ഒറ്റയ്ക്ക് തോളിലേറ്റുന്ന ലീഡർ ചേട്ടൻ തന്നെ
- 'May I Coming' കെ എൽ രാഹുലിനൊപ്പം, സെഞ്ചുറി വേട്ടയിൽ കോലിയെ ലക്ഷ്യമിട്ട് സഞ്ജു, മുംബൈക്കെതിരെ സെഞ്ചുറി, റെക്കോർഡ്
- Sanju Samson: ചെന്നൈയെ രക്ഷിക്കാൻ ചേട്ടനല്ലാതെ മറ്റാര്...! വാങ്കഡെയിലെ സഞ്ജു ഷോ
- Sanju Samson: സാക്ഷാൽ കോലിക്കൊപ്പം എത്താൻ സഞ്ജുവിനു വേണ്ടത് ഒരൊറ്റ സെഞ്ചുറി !
Sanju Samson : ഇന്ന് പോരാട്ടം ഗില്ലിൻ്റെ ഗുജറാത്തിനെതിരെ, റെക്കോർഡിനരികെ സഞ്ജു, വേണ്ടത് 3 റൺസ് മാത്രം
ഇന്ന് ശുഭ്മാന്‍ ഗില്‍ നായകനായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ചെന്നൈയുടെ മത്സരം.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്സിനതിരായ വമ്പന്‍ വിജയത്തോടെ പോയന്റ് പട്ടികയില്‍ അഞ്ചാമതെത്തി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്ങ്സ്. ബാറ്റിംഗില്‍ സഞ്ജു സാംസണിന്റെ പ്രകടനങ്ങളും ബൗളര്‍മാരുടെ മികച്ച പിന്തുണയുമാണ് ചെന്നൈയ്ക്ക് ഇതുവരെ വിജയങ്ങള്‍ നേടികൊടുത്തത്. ചെന്നൈ വിജയിച്ച 3 മത്സരങ്ങളിലും ടീമിന്റെ ടോപ് സ്കോറര്‍ സഞ്ജു സാംസണായിരുന്നു. ഇന്ന് ശുഭ്മാന്‍ ഗില്‍ നായകനായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ചെന്നൈയുടെ മത്സരം.
ചെന്നൈ തട്ടകമായ ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ സ്പിന്നര്‍മാരെ മുന്നില്‍ നിര്‍ത്തി വിജയിക്കാമെന്ന പ്രതീക്ഷയിലാണ് ചെന്നൈ. അതേസമയം ബാറ്റിങ്ങില്‍ സഞ്ജു സാംസണ് മികച്ച പ്രകടനം തുടരുമെന്നും ടീം പ്രതീക്ഷിക്കുന്നു. അതേസമയം 3 റണ്‍സകലെ ഒരു ചരിത്രനേട്ടവും സഞ്ജുവിനെ കാത്തിരിപ്പുണ്ട്. ഗുജറാത്തിനെതിരെ 3 റണ്‍സ് നേടാനായാല്‍ ഐപിഎല്ലില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കുന്ന പത്താമത്തെ താരമാകാന്‍ സഞ്ജുവിനാകും.
വിരാട് കോലി,രോഹിത് ശര്‍മ, ശിഖര്‍ ധവാന്, ഡേവിഡ് വാര്‍ണര്‍, സുരേഷ് റെയ്ന, എം എസ് ധോനി, കെ എല്‍ രാഹുല്‍, അജിങ്ക്യ രഹാനെ, എബി ഡിവില്ലിയേഴ്സ് എന്നിവരാണ് ഈ പട്ടികയിലുള്ള മറ്റ് താരങ്ങള്‍. മുംബൈക്കെതിരെ 54 പന്തില്‍ 101 റണ്‍സ് നേടിയ സഞ്ജു സീസണിലെ രണ്ടാം സെഞ്ചുറി സ്വന്തമാക്കിയിരുന്നു. മത്സരത്തിലെ താരവും സഞ്ജുവായിരുന്നു.