അനുബന്ധ വാര്‍ത്തകള്‍
- 264 പോലും ഒന്നുമായില്ല : ഡൽഹിയെ ആദ്യ പന്ത് മുതൽ പറപ്പിച്ച് പഞ്ചാബ്, രാഹുലിന്റെ 152 നോട്ടൗട്ട് വെറുതെയായി
- ഹാർദിക് പാണ്ഡ്യയെ കുറ്റപ്പെടുത്തരുത്; വിമർശകർക്ക് മറുപടിയുമായി മുൻ മുംബൈ കോച്ച് റോബിൻ സിംഗ്
- 220 റണ്‍സ് കൂട്ടുക്കെട്ട്, 152 റണ്‍സുമായി രാഹുലിന്റെ സംഹാരതാണ്ഡവം, പഞ്ചാബിനെതിരെ 264 റണ്‍സുമായി ഡല്‍ഹി
- അമ്മയെ നഷ്ടമായി, 2 ദിവസത്തിൽ തന്നെ തിരിച്ചെത്തി മുകേഷ് ചൗധരി, മുംബൈക്കെതിരെ തീപ്പാറുന്ന പ്രകടനം, യഥാർഥ പോരാളി
- സൂര്യവംശിയെ കാഴ്ചക്കാരനാക്കി മൊഹ്സിൻ ഖാന്റെ 'മാന്ത്രിക ഓവർ', മെയ്ഡൻ ഓവറിൽ വൈഭവിനെയും തൂക്കി
Vaibhav Suryavanshi : 15കാരന്റെ തീപ്പൊരി സെഞ്ചുറി; തോറ്റെങ്കിലും സൺറൈസേഴ്സിനെ വിറപ്പിച്ച് വൈഭവ് സൂര്യവംശി
5 ഫോറും 12 വമ്പന്‍ സിക്സറുകളും ഉള്‍പ്പടെ 37 പന്തില്‍ 103 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.
ഐപിഎല്‍ 2026ല്‍ ജയ്പൂരിലെ സവായി മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടന്ന രാജസ്ഥാന് റോയല്‍സ്സണ്‍റൈസേഴ്സ് ഹൈദരാബാദ് പോരാട്ടം ഒരു യുവതാരത്തിന്റെ മഹാപ്രകടനത്തിന് സാക്ഷിയായി. വെറും 15 വയസില്‍ വൈഭവ് സൂര്യവംശി വീണ്ടും ഐപിഎല്ലില്‍ സെഞ്ചുറിപ്രകടനം കൊണ്ട് ചരിത്രമെഴുതി. വമ്പന്‍ സ്കോര്‍ പിറന്ന മത്സരത്തില്‍ രാജസ്ഥാന് തോറ്റെങ്കിലും മത്സരത്തിന്റെ യഥാര്‍ത്ഥ നായകന് വൈഭവായിരുന്നു.
അടിച്ചുതെറിപ്പിച്ച ഇന്നിങ്സ്
ഓപ്പണറായി എത്തിയ വൈഭവ് തുടക്കത്തില്‍ തന്നെ ആക്രമണം ആരംഭിച്ചു. ബൗളര്‍മാര്‍ക്ക് യാതൊരു കരുണയും കാണിക്കാതെ സിക്സുകളും ഫോറുകളും കൊണ്ടായിരുന്നു താരത്തിന്റെ മറുപടി. നേരിട്ട ആദ്യ 6 പന്തുകളില്‍ അഞ്ചും അതിര്‍ത്തിക്ക് വെളിയിലേക്ക് തൂക്കിയാണ് സൂര്യവന്‍ഷി തുടങ്ങിയത്. 5 ഫോറും 12 വമ്പന്‍ സിക്സറുകളും ഉള്‍പ്പടെ 37 പന്തില്‍ 103 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.
36 പന്തിലായിരുന്നു വൈഭവിന്റെ സെഞ്ചുറി പ്രകടനം. ഇത് ഐപിഎല്ലിന്റെ ചരിത്രത്തിലെ മൂന്നാമത്തെ വേഗതയേറിയ സെഞ്ചുറിയാണ്. കൂടാതെ ടി20യില്‍ 1000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കി. കഴിഞ്ഞ മത്സരത്തില്‍ തന്നെ ആദ്യ പന്തില്‍ പുറത്താക്കിയ പ്രഫുല്‍ ഹിംഗെയുടെ ആദ്യ ഓവറില്‍ തുടര്‍ച്ചയായ 4 സിക്സുകളാണ് വൈഭവ് പായിച്ചത്.
വൈഭവിന്റെ സെഞ്ചുറിപ്രകടനത്തിന്റെ മികവില്‍ 228 റണ്‍സാണ് രാജസ്ഥാന് നേടിയത്. വൈഭവിനെ കൂടാതെ 51 റണ്‍സുമായി ധ്രുവ് ജുറലും 16 പന്തില്‍ 33 റണ്‍സുമായി ഡൊണാവന് ഫെരേരയും മാത്രമാണ് രാജസ്ഥാന് നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 9 പന്തുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടന്നു. ഹൈദരാബാദിനായി അഭിഷേക് ശര്‍മ 57 റണ്‍സും ഇഷാന് കിഷന് 74 റണ്‍സും നേടി.