1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. SRH vs RR IPL Eliminator Match Today

SRH vs RR : തോറ്റാൽ പുറത്ത്, ഐപിഎല്ലിൽ ഇന്ന് ജീവന്മരണപോരാട്ടം: ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ

വൈഭവ് ഫോമിലായാല്‍ മാത്രമെ വമ്പന്‍ സ്‌കോറുകള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നുള്ളു എന്നതാണ് രാജസ്ഥാന്റെ പ്രധാന പോരായ്മ.

SRH vs RR, IPL Eliminator, IPL Playoff
ഐപിഎല്‍ എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ന്യൂ ചണ്ഡിഗഡില്‍ വൈകീട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. ജയിക്കുന്നവര്‍ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. ഇതില്‍ വിജയിക്കുന്നവരാകും ഫൈനലില്‍ പ്രവേശിക്കുക.
 
ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ബാറ്റര്‍മാരിലേക്കാണ് ശ്രദ്ധ മുഴുവനും. അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, ഹെന്റിച്ച് ക്ലാസന്‍ എന്നിവരാണ് ഹൈദരാബാദിന്റെ കരുത്ത്. അതേസമയം വൈഭവ് സൂര്യവംശി, യശ്വസി ജയ്‌സ്വാള്‍ ഓപ്പണിംഗ് ജോഡിയാണ് രാജസ്ഥാന് നിര്‍ണായകം. വൈഭവ് ഫോമിലായാല്‍ മാത്രമെ വമ്പന്‍ സ്‌കോറുകള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നുള്ളു എന്നതാണ് രാജസ്ഥാന്റെ പ്രധാന പോരായ്മ. രാജസ്ഥാന്‍ ബൗളിങ്ങിനെ ജോഫ്രാ ആര്‍ച്ചര്‍ തോളിലേറ്റുമ്പോള്‍ യുവതാരങ്ങളടങ്ങിയ സന്തുലിതമായ ബൗളിംഗ് ആക്രമണമാണ് ഹൈദരാബാദിനുള്ളത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക