അനുബന്ധ വാര്‍ത്തകള്‍
- വമ്പൻ തുക!, 16,000 കോടിക്ക് ആർസിബിയെ സ്വന്തമാക്കി ആദിത്യ ബിർല ഗ്രൂപ്പ്
- എല്ലാവർക്കും അറിയാം അവൻ എങ്ങനെ ക്യാപ്റ്റനായെന്ന്, റിയാൻ പരാഗിനെതിരെ വിമർശനവുമായി കെ ശ്രീകാന്ത്
- മരണത്തെ മുഖാമുഖം കണ്ട്, 7 കിലോയാണ് നഷ്ടമായത്, ഐസിയുവിനെ ദിനങ്ങൾ ഓർത്തെടുത്ത് ശ്രേയസ് അയ്യർ
- IPL 2026:ടി20യിലെ നമ്പര്‍ 1,2 താരങ്ങള്‍ ടീമില്‍, ബാറ്റിംഗില്‍ പവര്‍ഹൗസ്, ഹൈദരാബാദിന്റെ സൂര്യനുദിക്കുമോ?
- ഹാർദ്ദിക് മാറിനിൽക്കട്ടെ, മുംബൈയെ നയിക്കേണ്ടത് സൂര്യകുമാർ, ചർച്ചകൾ സജീവം
ധോനി വിരമിക്കണോ എന്ന് ചോദ്യം, നിങ്ങളോട് എന്തിന് പറയണം, പറയാനുള്ളത് നേരിട്ട് ധോനിയോട് പറയുമെന്ന് ഗാംഗുലി
ധോനി എന്ത് ചെയ്യണം എന്ന് ഞാന്‍ അവനോട് തന്നെ പറയും, മാധ്യമങ്ങളോട് അത് പറയേണ്ട കാര്യമില്ലെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം.
ഐപിഎല്‍ 2026 സീസണ് മുന്നോടിയായി മഹേന്ദ്ര സിംഗ് ധോനിയുടെ വിരമിക്കല്‍ ചര്‍ച്ചകള്‍ വീണ്ടും ശക്തമാകുന്നതിനിടെ ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി. ഇത്തവണത്തെ സീസണ് ധോനിയുടെ അവസാന സീസണാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് താരം മറുപടി നല്‍കിയത്. മാധ്യമങ്ങളോടല്ല, ധോനിയോട് നേരിട്ട് പറയുമെന്നായിരുന്നു ഗാംഗുലിയുടെ മറുപടി.
ധോനി എന്ത് ചെയ്യണം എന്ന് ഞാന്‍ അവനോട് തന്നെ പറയും, മാധ്യമങ്ങളോട് അത് പറയേണ്ട കാര്യമില്ലെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം.44-ാം വയസ്സിലും തന്റെ 19-ാമത്തെ ഐപിഎല്‍ സീസണിലേക്കുള്ള തയ്യാറെടുപ്പിലാണ് ധോനി.
അതേസമയം സഞ്ജു സാംസണെ ചെന്നൈ ടീമിലെത്തിച്ചതോടെ ധോനിയുടെ അവസാന സീസണാകും ഇത്തവണ എന്നാണ് പല ക്രിക്കറ്റ് നിരീക്ഷകരും വിലയിരുത്തുന്നത്. ഇത്തവണ പല മത്സരങ്ങളിലും ധോനി പ്ലെയിംഗ് ഇലവനില്‍ ഭാഗമായേക്കില്ലെന്നും ഇമ്പാക്ട് പ്ലെയറായി ചില മത്സരങ്ങളില്‍ ഇറങ്ങാനാണ് സാധ്യതയെന്നും ഇവര്‍ പറയുന്നു.ഇത്തവണ സഞ്ജു സാംസണാകും വിക്കറ്റ് കീപ്പ് ചെയ്യാന്‍ സാധ്യതയെന്നും ധോനിയ്ക്ക് മുട്ടിന് പരിക്കുണ്ട് എന്നതാണ് ഇതിന് കാരണമെന്നും മുന്‍ ഇന്ത്യന്‍ താരമായ ആകാശ് ചോപ്ര പറയുന്നു.